കൊച്ചി : നടിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തിയ എറണാകുളം സ്വദേശി ഷമീലാണ് അറസ്റ്റിലായത്. കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി റഫീഖിന്റെ ഭാര്യാ സഹോദരനാണ് ഷമീല്‍ എന്ന് പോലീസ് പറഞ്ഞു.
ഇയാള്‍ പണയപ്പെടുത്തിയ സ്വര്‍ണ്ണാഭരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. യുവതികളില്‍ നിന്നും തട്ടിയെടുത്ത ഒന്‍പത് പവന്റെ സ്വര്‍ണ്ണാഭരണങ്ങളാണ് കണ്ടെടുത്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം റഫീഖിനെതിരെ ഇയാളുടെ ഭാര്യ രംഗത്ത് വന്നിട്ടുണ്ട്. കളവ് സ്വര്‍ണ്ണമാണെന്ന് പറയാതെയാണ് റഫീഖ് സ്വര്‍ണ്ണം പണയം വെക്കാന്‍ നല്‍കിയതെന്നാണ് റഫീഖിന്റെ ഭാര്യയുടെ ആരോപണം. ഭര്‍ത്താവിനെതിരെ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നു. നടിയെ ഫോണില്‍ വിളിച്ചതിന്റെ പേരില്‍ റഫീഖ് താനുമായി വഴക്കിട്ടിരുന്നു. യുവതികളെ കബളിപ്പിച്ച് തട്ടിയെടുത്ത സ്വര്‍ണ്ണം കൊണ്ട് റഫീഖ് ആഡംബര ജീവിതം നയിച്ചിരുന്നു എന്നും ഭാര്യ പറഞ്ഞു.