പഞ്ചസാര ഒഴിവാക്കാം 'മധുരമുള്ള ' ജീവിതത്തിനായി
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പഞ്ചസാര ഒഴിവാക്കാം ‘മധുരമുള്ള ‘ ജീവിതത്തിനായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 10:13 am IST
FacebookTwitterWhatsAppTelegram

ഒരു നുള്ള് മധുരം പോലും കഴിക്കാനാകാത്ത അവസ്ഥ. പ്രമേഹ രോഗികളുടെ കാര്യമാണ് പറഞ്ഞു വരുന്നത്.പഞ്ചസാര നമ്മുടെ നിത്യ ജീവിതത്തിൽ ഒഴിച്ച് കൂടാനാകാത്ത ഒന്നാണ്. എന്നാല്‍ പഞ്ചസാര അധികം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നതും എല്ലാവര്‍ക്കും അറിയാം. പ്രമേഹത്തിന് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പലപ്പോഴും പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കണമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാൽ അത് മാത്രമല്ല മറ്റു പല ആരോഗ്യ പ്രശ്നങ്ങളും പഞ്ചസാരയുടെ ഉപയോഗം മൂലം ഉണ്ടാകും എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഹൃദയം, അടിവയര്‍, തുടങ്ങിയക്ക് ചുറ്റും കൊഴുപ്പ് അടിയാനുള്ള സാധ്യത കാണുന്നതായാണ് പഠനങ്ങൾ പറയുന്നത്. 

അമിതമായി പഞ്ചസാര എത്തുമ്പോള്‍ അത് നമ്മുടെ ശരീരത്തിൽ കൊഴുപ്പ് ( ഫാറ്റ്) ആയി രൂപപ്പെടുന്നു. ഈ കൊഴുപ്പ് ഹൃദയത്തിന് ചുറ്റും, അതുപോലെ തന്നെ അടിവയറ്റിലും അടിയാന്‍ സാധ്യത ഏറെയാണന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദയത്തിന് ചുറ്റും ഇത്തരത്തില്‍ അടിയുന്ന കൊഴുപ്പ് ഭാവിയില്‍ ഹൃദോഗങ്ങള്‍ക്ക് വരെ വഴിവയ്‌ക്കുന്നു എന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. 20 വര്‍ഷമായി പഞ്ചസാര അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുന്നവരുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിയുന്നതായി കണ്ടെത്തിയെന്നും ഗവേഷകര്‍ പറയുന്നു.

കാപ്പിയിലും മറ്റും ചേർക്കുന്ന വെളുത്ത പദാർഥംമാത്രമല്ല പഞ്ചസാര. നാം കഴിക്കുന്ന ആഹാരത്തിൽ പല രൂപത്തിലും ഭാവത്തിലും പഞ്ചസാരയുണ്ട്. കാർബോ ഹൈഡ്രേറ്റ് ഗണത്തിൽപ്പെടുന്നവയാണ് ഗ്ലൂക്കോസ് അടങ്ങുന്ന എല്ലാ ഭക്ഷണപദാർഥങ്ങളും. ധാന്യങ്ങൾ, പച്ചക്കറികൾ ഫലവർഗങ്ങൾ തുടങ്ങിയവയിലെല്ലാം വിവിധ അളവിൽ ഗ്ലൂക്കോസ് അടങ്ങിയിരിക്കുന്നു. എന്നാൽ ഈ ഗ്ലൂക്കോസിന്റെ പ്രത്യേകത അനേകം ധാതുലവണങ്ങൾക്കും നാരുകൾക്കും വൈറ്റമിനുകൾക്കും നടുവിലാണ് ഗ്ലൂക്കോസ് ഉള്ളത് എന്നതാണ്.

അതുകൊണ്ട് സാവധാനമാണ് ഇവയുടെ ദഹനം സംഭവിക്കുന്നത്. രക്തത്തിൽ ഗ്ലൂക്കോസ് വളരെ സാവധാനം കലരുന്നു. മാത്രമല്ല ധാതുലവണങ്ങളും വൈറ്റമിനുകളും ശരീരത്തിന് വളരെ ആവശ്യവുമാണ്. എന്നാൽ മധുരപാനീയങ്ങൾ, ബേക്കറി സാധനങ്ങൾ പോലുള്ള പല ഭക്ഷ്യവിഭവങ്ങളിലും നമ്മൾ നേരിട്ട് ചേർക്കുന്ന പഞ്ചസാര മേൽപറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ അമിത ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. കൃത്രിമമായി നൽകുന്ന മധുരത്തിൽ നിന്നുള്ള ഗ്ലൂക്കോസ് രക്തത്തിലേക്ക് നേരിട്ടു കലരുന്നു. ഇത് അപകടമാണ്. അതിനാൽ കൃത്രിമ മധുരം പൂർണമായും ഒഴിവാക്കുക.

പഞ്ചസാരയുടെ ഉപയോഗം കുറയ്‌ക്കുന്നത് മൂലം പ്രമേഹം, ഹൃദ്രോഗം, കൊളസ്ട്രോൾ, , പക്ഷാഘാതം, തുടങ്ങി ജീവൻ അപകടത്തിലാക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ ഒരുപരിധി വരെ കഴിയുന്നു. പഞ്ചസാരയുടെ അമിത ഉപഭോഗം ചിലരിൽ കാൻസറിനു വരെ കാരണമാകാം. അമിതവണ്ണം പോലുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. ശരീരത്തിൽ അപകടകരമായ പാടുകൾ ഉണ്ടാകുന്നതിന് പഞ്ചസാരയുടെ അമിത ഉപഭോഗം കാരണമാകും. ഈ പാടുകൾ ശരീരത്തിൽ ഉണ്ടാകുന്ന മറ്റുപാടുകൾ പോലെ നിരുപദ്രവകരമല്ല. ഭാവിയിൽ ത്വക്‌രോഗ കാൻസർ ഉൾപ്പെടെ അപകടകരമായ ഒട്ടനേകം രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

ത്വക്കിലെ കാൻസറുമായി എത്തുന്ന രോഗികളിൽ കൂടുതൽ പേരും നന്നായി മധുരം ഉപയോഗിക്കുന്നവരാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. ശരീരത്തിൽ എത്തുന്ന അധിക കാലറി, രക്താതിമർദം, കൊളസ്ട്രോൾ, നാഡീഞരമ്പുകളിലെ നീർ‌വീഴ്ച ഇവയ്‌ക്കു കാരണമാകുന്നു. ഈ പ്രശ്നങ്ങൾ ഹൃദയത്തിന്റെ പ്രവർത്തനം താറുമാറാക്കുന്നു. അധിക കാലറി ഊർജം ഹൃദയധമനികളെ ബാധിക്കാറുണ്ടെന്നും ഇത് ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ടെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

Tags: Healthsugardaiabaties
ShareTweetSendShare

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies