മലപ്പുറം: രാമപുരത്തെ ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തിയ പ്രതി പിടിയില്‍. ചെത്തല്ലൂര്‍ സ്വദേശി ശ്രീകുമാറാണ് പിടിയിലായത്. നാലമ്പല ക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ നാല് ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്.
ദിവസങ്ങള്‍ പിന്നിട്ടിട്ടും മോഷ്ടാവിനെ പിടികൂടാന്‍ പൊലീസിന് സാധിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ക്ഷേത്രത്തില്‍ കടന്ന് മോഷ്ടാവ് നടത്തുന്ന മോഷണശ്രമം സിസിടിവി ക്യാമറ ദൃശ്യത്തില്‍ വ്യക്തമായത് അന്വേഷണത്തെ സഹായിച്ചു.
രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, നരസിംഹസ്വാമി ക്ഷേത്രം വെളിയമ്പുറം ശിവക്ഷേത്രം, അയോദ്ധ്യ-ലക്ഷ്മണ സ്വാമി ക്ഷേത്രം, എന്നിവിടങ്ങളിലാണ് മോഷണ പരമ്പര നടന്നത്. മോഷ്ടാവ് ക്ഷേത്രത്തിലെ 10 സിസിടിവി ക്യാമറകള്‍ നശിപ്പിക്കുകയും മോണിറ്റര്‍ ക്ഷേത്രക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. അവശേഷിച്ച ക്യാമറയിലാണ് ഇയാള്‍ കുടുങ്ങിയത്.