ആധികളും , വ്യാധികളും മാറ്റാൻ ഇക്കുറി തെയ്യങ്ങൾ ഇല്ല ; ആഘോഷങ്ങളില്ലാതെ വടക്കേ മലബാർ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture

ആധികളും , വ്യാധികളും മാറ്റാൻ ഇക്കുറി തെയ്യങ്ങൾ ഇല്ല ; ആഘോഷങ്ങളില്ലാതെ വടക്കേ മലബാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:01 am IST
FacebookTwitterWhatsAppTelegram

മഹാമാരിയുടെ പിടിയിലായതിനാല്‍ ആഘോഷങ്ങളൊന്നും ഇല്ലാതെയാണ് ഈ വര്‍ഷം കടന്നു പോകുന്നത്. ആര്‍ക്കും എവിടെയും നിയന്ത്രണങ്ങള്‍ മാത്രം. മലബാറിന്റെ ആത്മാവ് ഏറ്റുവാങ്ങിയ കലയാണ് തെയ്യം. മാര്‍ച്ച് മാസത്തില്‍ തുടങ്ങി ജൂലൈ വരെയാണ് ഈ പരമ്പരാഗത അനുഷ്ഠാന കലയുടെ ആഘോഷ കാലം. കോഴിക്കോട് ഭാഗത്തേക്ക് തിറയെന്നും കണ്ണൂര്‍ .കാസര്‍കോട് ഭാഗത്തേക്ക് തെയ്യം എന്നും ഇതിന് പല വകഭേദങ്ങളാണ്. ഒരു തെയ്യക്കാലം കഴിഞ്ഞാല്‍ അടുത്ത തെയ്യക്കാലത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആസ്വാദകരും കലാകാരന്മാരും. എന്നാല്‍ ഇത്തവണയുളള കാത്തിരിപ്പ് വെറുതെയായി.

വീട്ടുകാരും നാട്ടുകാരും ഒന്നിച്ചുള്ള ദിവസങ്ങള്‍ ,ഇവിടെ
മാറ്റി നിര്‍ത്തപ്പടലുകളില്ല. ആര്‍പ്പുവിളികളും അട്ടഹാസങ്ങളുമായി ഒരുമിച്ച് ഒരു കൂട്ടം ജനങ്ങള്‍.ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യാന്‍ ഓടിനടക്കുന്ന സംഘാടക കമ്മിറ്റിക്കാരും, കുടുംബത്തിലെ മുതിര്‍ന്ന കാരണവന്മാരും, മറ്റൊരു ഭാഗത്ത് തെയ്യത്തെ വരവേല്‍ക്കാനൊരുങ്ങി അവരുടെ അനുഗ്രഹത്തിനായി കാത്ത് സ്ത്രീകള്‍. അദ്ഭുതത്തോടെ തെയ്യക്കോലങ്ങളെ നോക്കി ഉത്സവപ്പറമ്പിലെ കളിപ്പാട്ടങ്ങളിലും ,കുപ്പിവളകളിലും കണ്ണുവെച്ച് ഓടി നടക്കുന്ന കുട്ടിപട്ടാളങ്ങള്‍ വേറെയും. പഴയകാലത്തെ തെയ്യ കഥകളുടെ കെട്ടഴിച്ച് മുത്തശ്ശിമാരുടെ കൂട്ടം മറ്റൊരു വശത്ത്.

ഒരു കുടുംബം പോലെ രാവും പകലും കടന്നുപോകുന്നതറിയാതെ ഒരു തെയ്യക്കാലം. സന്തോഷത്തിന്റെ കാലം. പുതുതലമുറയ്‌ക്ക് ഇതെല്ലാം അന്യമാണെങ്കിലും പഴയതലമുറയ്‌ക്ക് തീരാ നഷ്ടം തന്നയാണ്. മഹാവ്യാധിയെ ചെറുക്കാനുള്ള നിയന്ത്രണത്തില്‍ ജനങ്ങള്‍ക്ക് നഷ്ടമായത് ഒരു തെയ്യക്കാലമാണെങ്കില്‍ പട്ടിണിയിലായത് ഒരു കൂട്ടം കലാകാരന്‍മാരും കോലാധിരികളുമാണ്. ഒരു വര്‍ഷത്തെ വരുമാനമാണ് അവര്‍ക്ക് നഷ്ടമായത്. എല്ലാം നല്ലതിനാണ് എന്ന പ്രതീക്ഷയില്‍ നമുക്ക് മുന്നോട്ടു ചിന്തിക്കാം. മഹാവ്യാധിയുടെ പിടിയില്‍ നിന്ന് രക്ഷ നേടി അടുത്ത തെയ്യ കാലത്തെ വരവേല്‍ക്കാനായി പ്രതീക്ഷയോടെ കാത്തിരിക്കാം.

Tags: COVID-19theyyamKannurkozhikode
ShareTweetSendShare

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies