അഴക് നൽകുന്ന അടുക്കള നുറുങ്ങുകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

അഴക് നൽകുന്ന അടുക്കള നുറുങ്ങുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 11:11 am IST
FacebookTwitterWhatsAppTelegram


സൗന്ദര്യം വർധിപ്പിക്കുക, നല്ല നിറം ലഭിക്കുക എന്നിവയെല്ലാം ഏതൊരാളുടെയും മോഹമാണ്. ഇതിനായി പല വിലയിൽ ,പല തരത്തിലുള്ള സാധനങ്ങൾ വാങ്ങി കൂട്ടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ നമ്മുടെ മുഖ സൗന്ദര്യത്തിന് ആവശ്യമായ വസ്തുക്കൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട് എന്ന്  പലപ്പോഴും മറന്നു പോകാറുണ്ട്. ചര്‍മ്മം കൂടുതല്‍ ഭംഗിയേറിയതാക്കാനും മുഖം കൂടുതല്‍ തിളങ്ങാനും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില എളുപ്പവഴികളുണ്ട്.

തേനും പാലും മുഖകാന്തി വര്‍ധിപ്പിക്കാന്‍ ആവോളം സഹായിക്കും. ഇവ രണ്ടും ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്തുന്നു. തേനും പാലും തുല്യ അളവിലെടുത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും, കഴുത്തിലും ,കഴുത്തിന്റെ പിന്‍ഭാഗങ്ങളിലും പുരട്ടുക. അര മണിക്കൂറിനു ശേഷം കഴുകിക്കളയുക. ദിവസവും ഇങ്ങനെ ചെയ്‌താല്‍ മികച്ച ഫലം ലഭിക്കും. തേനും , പാല്‍പ്പാടയും ചേര്‍ത്തും മുഖത്ത് പുരട്ടാവുന്നതാണ്.

തേനും നാരങ്ങയും: ഇതൊരു മികച്ച മോയ്‌സ്ചുറൈസര്‍ ആണ്. മുഖക്കുരു ഉണ്ടാകാന്‍ കാരണമാകുന്ന ബാക്റ്റീരിയയെ നശിപ്പിക്കാന്‍ നാരങ്ങായില്‍ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡിന് കഴിയും.

അതോടൊപ്പം തേനില്‍ ധാരാളം ആന്റി ഓക്സിഡന്റുകളും ആന്റിബാക്റ്റീരിയല്‍ മൂലകങ്ങളും അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നത് തടയുകയും ചെയ്യും. രണ്ട് ടീസ്പൂണ്‍ തേനില്‍ ഒരു ടീസ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും ,കഴുത്തിലും നന്നായി തേച്ച്‌ പിടിപ്പിക്കാം. ഉണങ്ങുമ്പോൾ ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം. ഇത് ദിവസവും ചെയ്യുക.

കൂടാതെ ബ്രാന്റഡ് ക്രീമുകള്‍ക്ക് പകരമായി നാച്ചുറലായി ലഭിക്കുന്ന വസ്തുക്കളുപയോഗിച്ച്‌ ചര്‍മ്മത്തിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും. സ്ക്രബും, ബ്ളീച്ചും, ഫേസ്‌ പാക്കും, ഫേസ് വാഷുമെല്ലാം തന്നെ നമുക്ക് നാച്ചുറലായി തയ്യാറാക്കാന്‍ കഴിയും.

ഫേസ്‌വാഷ്

മുട്ടയുടെ മഞ്ഞയും, തേനും നന്നായി മിക്സ് ചെയ്ത് മുഖത്ത് ഇട്ട ശേഷം തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകാം. രണ്ട് സ്പൂണ്‍ തൈരും ,ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തിടുക. എല്ലാ ചര്‍മ്മക്കാര്‍ക്കും അനുയോജ്യമായ ഫേസ്‌വാഷാണിത്. ഇത് മുഖത്തിട്ട് രണ്ട് മിനിറ്റ് മസാജ് ചെയ്ത ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. കളിമണ്ണ് വെള്ളത്തില്‍ മിക്സ് ചെയ്ത് പേസ്റ്റാക്കി മുഖത്തിടുന്നതും ഗുണകരമാണ്.

ഫേസ് സ്ക്രബ്

കാല്‍കപ്പ് തേന്‍, ഒന്നര ടേബിള്‍ സ്പൂണ്‍ കറുവാപട്ട പൊടിച്ചത്, രണ്ട് ടേബിള്‍ സ്പൂണ്‍ ജാതിക്ക പൊടിച്ചത് എന്നിവ ചേര്‍ത്ത് മിശ്രിതമാക്കി മുഖത്തിടുക. കട്ടികൂടിയ ഈ മിശ്രിതം ഉപയോഗിച്ച് ദിവസവും ഈ സ്ക്രബ് ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കും.

ക്ലെൻസർ

രണ്ട് ടേബിള്‍ സ്പൂണ്‍ ആക്ടിവേറ്റഡ് ചാര്‍ക്കോള്‍ പൗഡര്‍, നാല് ടീ സ്പൂണ്‍ ടീ ട്രീ എസന്‍ഷ്യല്‍ ഓയില്‍, രണ്ട് ടേബില്‍ സ്പൂണ്‍ സണ്‍ഫ്ളവര്‍ ഓയില്‍, അരക്കപ്പ് ആലോവേര ജെല്‍, അരക്കപ്പ് തേന്‍ എന്നിവ ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് വായു കയറാത്ത ഒരു ടിന്നിൽ സൂക്ഷിച്ചാല്‍ ദീര്‍ഘനാള്‍ ഉപയോഗിക്കാന്‍ കഴിയും. ഈ ക്ലെൻസർ ഉപയോഗിച്ച്‌ ഒരു വൈപ്പർ കൊണ്ട് തുടച്ച്‌ നീക്കാം. മേക്കപ്പിനു മുന്പും ശേഷവും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്.

ഫേസ്‌പാക്ക്

50 ഗ്രാം ഓട്സ് വെള്ളം ചേര്‍ത്ത് 20 മിനിറ്റ് തിളപ്പിക്കുക. ഇതിലേയ്‌ക്ക് നാല് ടേബിള്‍ സ്പൂണ്‍ തക്കാളി നീരും 150 ഗ്രാം തൈരും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. തണുത്ത ശേഷം മുഖത്തും ,കഴുത്തിലും ഇട്ട ശേഷം അര മണിക്കൂര്‍ കഴിയുമ്പോൾ തണുത്ത വെള്ളം ഉപയോഗിച്ച്‌ കഴുകാം. ആഴ്ചയില്‍ രണ്ടു തവണ ഇങ്ങനെ ചെയ്യുന്നത് ചര്‍മ്മത്തിലെ കരിവാളിപ്പ് അകറ്റാന്‍ സഹായിക്കും.

നാച്ചുറല്‍ ബ്ലീച്ച്

പപ്പായ പേസ്റ്റാക്കി പാല്‍പ്പാട ചേര്‍ത്ത് മുഖത്ത് സ്ഥിരമായി ഇടുന്നത് ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. തക്കാളിയും ,നാരങ്ങാനീരും പേസ്റ്റാക്കി മുഖത്തിട്ടാല്‍ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസം അടുത്തറിയാന്‍ സാധിക്കും. ഒലീവ് ഓയിലും, പഞ്ചസാരയും ചേര്‍ത്ത് പേസ്റ്റാക്കി മുഖത്തിടുന്നതും ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

കൂടാതെ മുഖത്ത് ആവി പിടിയ്‌ക്കുന്നത് മുഖ സൗന്ദര്യത്തിന് വളരെ പ്രധാനമാണ്. മുഖത്തെ ചര്‍മസുഷിരങ്ങള്‍ തുറന്ന് മുഖത്തിന് ശുദ്ധവായു ലഭിക്കാനുള്ള മാര്‍ഗം. ചര്‍മം വൃത്തിയാക്കാനുള്ള ഏറ്റവും നല്ലൊരു മാര്‍ഗമാണിത്. മുഖത്തെ മൃതകോശങ്ങള്‍ അകറ്റി ചര്‍മത്തില്‍ പുതിയ കോശങ്ങള്‍ക്ക് ഇടം നല്‍കാനുള്ള ഒരു മാര്‍ഗം. മുഖം വിയര്‍ക്കുമ്പോൾ മുഖത്തെ അഴുക്കും എണ്ണയും പുറത്തു പോകും. 


ഇങ്ങനെ ഇത് ചര്‍മത്തെ സംരക്ഷിക്കുന്നു. ചര്‍മത്തിന് മുറുക്കം നല്‍കാന്‍ ഇത് സഹായിക്കും. വരണ്ട ചര്‍മമുള്ളവര്‍ക്ക് ആവി പിടിയ്‌ക്കുന്നത് ഏറെ ഗുണം ചെയ്യും. ആവി പിടിയ്‌ക്കുന്നതു വഴി വരണ്ട ചര്‍മം പൊഴിയുകയാണ് ചെയ്യുന്നത്. സെബേഷ്യസ് ഗ്ലാന്റുകള്‍ തുറക്കുന്നതു വഴി മുഖത്ത് ഈര്‍പ്പം നില നില്‍ക്കുകയാണ് ചെയ്യുന്നത്. മുഖക്കുരു മാറാനും ആവി പിടിയ്‌ക്കുന്നത് ഗുണം ചെയ്യും. മുഖത്ത് ആവി പിടിച്ച ശേഷം മുഖത്ത് ഐസ് ക്യൂബുകള്‍ കൊണ്ട് മസാജ് ചെയ്യുക. ഇത് മുഖക്കുരുവില്‍ നിന്നും പസ് പുറത്തു കളയും. മുഖം ആവി പിടിയ്‌ക്കുമ്ബോള്‍ സെബേഷ്യസ് ഗ്ലാന്റുകള്‍ സെബം പുറപ്പെടുവിയ്‌ക്കും. ഇത് ചര്‍മത്തെ മൃദുവാക്കാന്‍ സഹായിക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കലെങ്കിലും മുഖത്ത് ആവി പിടിയ്‌ക്കുന്നത് ഗുണം ചെയ്യും.

Tags: Healthbeauty tips
ShareTweetSendShare

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

ബോർ ത​ഗ്! കമൽ ചിത്രം അറുബോറനെന്ന് എക്സ് റിവ്യു, പതിവ് അച്ചിൽ വാർത്തെടുത്ത ​ഗ്യാങ്സറ്റർ ഡ്രാമ

Latest News

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies