ന്യൂഡല്‍ഹി: ഇന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വീരബലിദാനദിനം. വീരസൈനികന് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ കരസേനയുടെ സന്ദേശം വൈറലായിരിക്കുന്നു. ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ ഏറ്റവും കഠിനമായ പോരാട്ടമെന്ന് വിശേഷിപ്പിച്ച കാര്‍ഗില്‍ യുദ്ധത്തിലാണ് വിക്രം ബത്ര വീരനായകനായത്. പോയിന്റ് 4875 പാക് സൈന്യത്തില്‍ നിന്നും തിരിച്ചുപിടിച്ച പോരാട്ടത്തിലാണ് വിക്രം ബത്രയുടെ ബലിദാനം.
1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മകളുടെ വീഡിയോയാണ് സൈനികര്‍ക്കായി കരസേന വീണ്ടും പുറത്തുവിട്ടത്. ബത്രയുടെ ഏറെ പ്രശസ്തമായ വാക്കുകളായ’ യേ ദില്‍ മാംഗേ മോര്‍- ഈ മനസ്സ് ഏറെ ഇനിയും ആഗ്രഹിക്കുന്നു’ എന്നതിനൊപ്പം ബത്രയുടെ യുദ്ധമുഖത്തെ ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു. ജീവിതത്തിലെ വിവിധ തുറകളില്‍പ്പെട്ടവരും കുട്ടികളും സേനക്കൊപ്പം ഞാന്‍ വിക്രം ബത്രയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സന്ദേശത്തോടെയാണ് ഹൃസ്വചിത്രം അവസാനിക്കുന്നത്.
#21YearsofKargil#MushkohDay,when most conspicuous bravery of Capt #VikramBatra, PVC(P) & Rfn Sanjay Kumar, PVC in face of enemy facilitated capture of Pt 4875 by 13 JAK RIF; both awarded #PVC,a rare & distinct first in #IndianArmy history.@adgpi
Tribute "#IAmBack"- @MajorAkhill pic.twitter.com/w3vvyIJ73w— NorthernComd.IA (@NorthernComd_IA) July 7, 2020
കാര്‍ഗിലിലെ 21 വര്‍ഷത്തിന്റെ ഓര്‍മ്മയാണ് സൈന്യം ട്വിറ്ററിലൂടെ പറയുന്നത്. വടക്കന്‍ കമാന്റിന്റെ ട്വിറ്റര്‍ സന്ദേശമാണ് വിക്രം ബത്രയുടെ സ്മരണയില്‍ ഇന്ന് പുറത്തിറക്കിയി രിക്കുന്നത്. 21 ഇയേഴ്‌സ് ഓഫ് കാര്‍ഗില്‍, മഷ്‌കോഹ് ഡേ, വിക്രം ബത്ര എന്നീ ഹാഷ് ടാഗുകളിലാണ് സന്ദേശം പ്രചരിപ്പിച്ചിരിക്കുന്നത്.
1974 സെപ്തംബര്‍ 9നാണ് വിക്രം ബത്രയുടെ ജനനം. 1999 ജൂലൈ 7ന് കാര്‍ഗില്‍ പോരാട്ടത്തില്‍ ഇന്ത്യക്കായി വീരമൃത്യു. കാര്‍ഗിലിലെ തന്റെ രണ്ടാം ദൗത്യത്തിലാണ് വിക്രം ബത്ര പോരാടി വീണത്. 1999 ജൂണ്‍ മാസത്തില്‍ തന്നെ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ സംഘത്തെ സൈന്യം കാര്‍ഗിലിലെ പോയിന്റ് 5140 പിടിക്കാന്‍ നിയോഗിച്ചിരുന്നു. 13 ജമ്മുകശ്മീര്‍ റൈഫിള്‌സ് എന്ന സേനാ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച ബത്ര ഡെല്‍റ്റ എന്ന തന്റെ സേനാ വിഭാഗവുമായി ചെന്ന് ആ ദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് പോയിന്റ് 4875 പിടിക്കാന്‍ മുന്നേറിയത്. ഒറ്റയ്‌ക്ക് മൂന്ന് പാക് സൈനികരെ വകവരുത്തി മുന്നേറുന്നതിനിടെയാണ് ബത്ര വീരചരമമടഞ്ഞത്.