കാര്‍ഗില്‍ യുദ്ധമുഖം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ കരസേന: വിക്രം ബത്രയുടെ ബലിദാന ദിനത്തില്‍ സേനയുടെ ആദരവ് വീഡിയോയിലൂടെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

കാര്‍ഗില്‍ യുദ്ധമുഖം ഓര്‍മ്മിപ്പിച്ച് ഇന്ത്യന്‍ കരസേന: വിക്രം ബത്രയുടെ ബലിദാന ദിനത്തില്‍ സേനയുടെ ആദരവ് വീഡിയോയിലൂടെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2020, 01:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വീരബലിദാനദിനം. വീരസൈനികന് ആദരവ് അര്‍പ്പിച്ച് ഇന്ത്യന്‍ കരസേനയുടെ സന്ദേശം വൈറലായിരിക്കുന്നു. ഇന്ത്യന്‍ യുദ്ധചരിത്രത്തിലെ ഏറ്റവും കഠിനമായ പോരാട്ടമെന്ന് വിശേഷിപ്പിച്ച കാര്‍ഗില്‍ യുദ്ധത്തിലാണ് വിക്രം ബത്ര വീരനായകനായത്. പോയിന്റ് 4875 പാക് സൈന്യത്തില്‍ നിന്നും തിരിച്ചുപിടിച്ച പോരാട്ടത്തിലാണ് വിക്രം ബത്രയുടെ ബലിദാനം.

1999ലെ കാര്‍ഗില്‍ യുദ്ധത്തിന്റെ ഓര്‍മകളുടെ വീഡിയോയാണ് സൈനികര്‍ക്കായി കരസേന വീണ്ടും പുറത്തുവിട്ടത്. ബത്രയുടെ ഏറെ പ്രശസ്തമായ വാക്കുകളായ’ യേ ദില്‍ മാംഗേ മോര്‍- ഈ മനസ്സ് ഏറെ ഇനിയും ആഗ്രഹിക്കുന്നു’ എന്നതിനൊപ്പം ബത്രയുടെ യുദ്ധമുഖത്തെ ചിത്രങ്ങളും ചേര്‍ത്തിരിക്കുന്നു. ജീവിതത്തിലെ വിവിധ തുറകളില്‍പ്പെട്ടവരും കുട്ടികളും സേനക്കൊപ്പം ഞാന്‍ വിക്രം ബത്രയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സന്ദേശത്തോടെയാണ് ഹൃസ്വചിത്രം അവസാനിക്കുന്നത്.

#21YearsofKargil#MushkohDay,when most conspicuous bravery of Capt #VikramBatra, PVC(P) & Rfn Sanjay Kumar, PVC in face of enemy facilitated capture of Pt 4875 by 13 JAK RIF; both awarded #PVC,a rare & distinct first in #IndianArmy history.@adgpi
Tribute "#IAmBack"- @MajorAkhill pic.twitter.com/w3vvyIJ73w

— NorthernComd.IA (@NorthernComd_IA) July 7, 2020

കാര്‍ഗിലിലെ 21 വര്‍ഷത്തിന്റെ ഓര്‍മ്മയാണ് സൈന്യം ട്വിറ്ററിലൂടെ പറയുന്നത്. വടക്കന്‍ കമാന്റിന്റെ ട്വിറ്റര്‍ സന്ദേശമാണ് വിക്രം ബത്രയുടെ സ്മരണയില്‍ ഇന്ന് പുറത്തിറക്കിയി രിക്കുന്നത്. 21 ഇയേഴ്‌സ് ഓഫ് കാര്‍ഗില്‍, മഷ്‌കോഹ് ഡേ, വിക്രം ബത്ര എന്നീ ഹാഷ് ടാഗുകളിലാണ് സന്ദേശം പ്രചരിപ്പിച്ചിരിക്കുന്നത്.

1974 സെപ്തംബര്‍ 9നാണ് വിക്രം ബത്രയുടെ ജനനം. 1999 ജൂലൈ 7ന് കാര്‍ഗില്‍ പോരാട്ടത്തില്‍ ഇന്ത്യക്കായി വീരമൃത്യു. കാര്‍ഗിലിലെ തന്റെ രണ്ടാം ദൗത്യത്തിലാണ് വിക്രം ബത്ര പോരാടി വീണത്. 1999 ജൂണ്‍ മാസത്തില്‍ തന്നെ ക്യാപ്റ്റന്‍ വിക്രം ബത്രയുടെ സംഘത്തെ സൈന്യം കാര്‍ഗിലിലെ പോയിന്റ് 5140 പിടിക്കാന്‍ നിയോഗിച്ചിരുന്നു. 13 ജമ്മുകശ്മീര്‍ റൈഫിള്‌സ് എന്ന സേനാ വിഭാഗത്തിന്റെ നേതൃത്വം വഹിച്ച ബത്ര ഡെല്‍റ്റ എന്ന തന്റെ സേനാ വിഭാഗവുമായി ചെന്ന് ആ ദൗത്യം പൂര്‍ത്തിയാക്കിയശേഷമാണ് പോയിന്റ് 4875 പിടിക്കാന്‍ മുന്നേറിയത്. ഒറ്റയ്‌ക്ക് മൂന്ന് പാക് സൈനികരെ വകവരുത്തി മുന്നേറുന്നതിനിടെയാണ് ബത്ര വീരചരമമടഞ്ഞത്.

Tags: Indian Armykargil war
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies