മുംബൈ: കൊറോണക്കാലത്തിനെ കള്ളക്കടത്തിനുള്ള അവസരമാക്കി സംഘങ്ങള്‍ സജീവം. മഹാരാഷ്‌ട്രിലെ സത്താറാ ജില്ലയിലാണ് 100 പവന്‍ സ്വര്‍ണ്ണം കൊള്ളയടിച്ചത്. കാറോണ പ്രതിരോധ പി.പി.ഇ കിറ്റ് ധരിച്ച സംഘമാണ് സ്വര്‍ണ്ണം കൊള്ളയടിച്ചതെന്ന് മുംബൈ പോലീസ് പറഞ്ഞു.
പാല്‍ത്താന്‍ മേഖലയിലെ ഒരു സ്വര്‍ണ്ണക്കടയിലാണ് കൊള്ളനടന്നത്. സി.സി ടി.വി. ദൃശ്യങ്ങളില്‍ നിന്നാണ് സംഘം വന്നരീതി മനസ്സിലായത്. ലോക്ഡൗണ്‍ സമയം മുതലാക്കി കടയുടെ ചുമര് തുരന്നാണ് സംഘം കടയ്‌ക്കുള്ളില്‍ കയറിയതെന്ന് പോലീസ് പറഞ്ഞു.
കടയിലെ വിവിധ അലമാരകളിലെ ട്രേകള്‍ സംഘം പരിശോധിക്കുന്നതും സ്വര്‍ണ്ണം മാത്രം പ്രത്യേകം തിരഞ്ഞ് എടുക്കുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. നാലുപേരടങ്ങുന്ന സംഘമാണ് കവര്‍ച്ച നടത്തിയതെന്നും പോലീസ് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞാണ് കടയുടമ കവര്‍ച്ച നടന്ന വിവരം അറിഞ്ഞതെന്നും പോലീസ് പറഞ്ഞു. അന്വേഷണം പ്രദേശത്തെ ആളുകളെ കേന്ദ്രീകരിച്ചാണ് നടക്കുന്നതെന്നും മുംബൈ പോലീസ് അറിയിച്ചു.















