വര്‍ണ്ണവിവേചനത്തിനെതിരെ ക്രിക്കറ്റ് പിച്ചില്‍ നിന്നൊരു ആഹ്വാനം:ഇംഗ്ലീഷ്-കരീബിയന്‍ താരങ്ങളുടെ മുട്ടുകുത്തി പ്രതിജ്ഞ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വര്‍ണ്ണവിവേചനത്തിനെതിരെ ക്രിക്കറ്റ് പിച്ചില്‍ നിന്നൊരു ആഹ്വാനം:ഇംഗ്ലീഷ്-കരീബിയന്‍ താരങ്ങളുടെ മുട്ടുകുത്തി പ്രതിജ്ഞ

മുന്‍ താരങ്ങള്‍ക്കും കൊറോണ ബലിദാനികള്‍ക്കും ആദരാഞ്ജലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2020, 07:55 am IST
FacebookTwitterWhatsAppTelegram

സതാംപ്ടണ്‍: മാനവരാശിക്കുള്ള സന്ദേശത്തോടെ കൊറോണകാലത്തെ ആദ്യ അന്താരാഷ്‌ട്ര ക്രിക്കറ്റ് മത്സരത്തിന്റെ തുടക്കം. ഇന്നലെ ആരംഭിച്ച ഇംഗ്ലണ്ട്-വെസ്റ്റിന്‍ഡീസ് ആദ്യ ടെസ്‌ററ് മത്സരം തുടങ്ങും മുമ്പാണ് താരങ്ങളുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം. അതിനൊപ്പം കൊറോണയില്‍ ആഗോളതലത്തില്‍ മരണപ്പെട്ടവര്‍ക്കും കഴിഞ്ഞ ദിവസം അന്തരിച്ച വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം സര്‍ എവര്‍ട്ടണ്‍ വീകെസിനുമായി ഒരു മിനിറ്റ് മൗനം ആചരിച്ചു.

ബാറ്റിംഗിനിറങ്ങിയ രണ്ടു ഇംഗ്ലണ്ട് താരങ്ങളും അമ്പയര്‍മാരും ഗ്രൗണ്ടിലെ ഫീല്‍ഡിംഗിനുള്ള വെസ്റ്റിന്‍ഡീസ് താരങ്ങള്‍ക്കൊപ്പമാണ് സന്ദേശം നല്‍കിയത്. ഒരു കാല്‍മുട്ടിലിരുന്ന് വലതുകൈ ഉയര്‍ത്തിപ്പിടിച്ച് വര്‍ണ്ണവെറിക്കെതിരെയുള്ള സന്ദേശമാണ് പ്രതീകാത്മകമായി നല്‍കിയത്. കരീബിയന്‍ താരങ്ങള്‍ വലതുകൈയ്യില്‍ ഒരു കറുത്ത ഗ്ലൗസും ധരിച്ചതും പ്രത്യേകതയായി.

സതാംപ്ടണിലെ ഏജിയാസ് ബൗള്‍ എന്ന സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ് മത്സരം നടക്കുന്നത്. മഴ തുടക്കത്തില്‍ പെയ്തതിനാല്‍ കളി തുടങ്ങാന്‍ വൈകിയതിനാലാണ് ഗ്രൗണ്ടിലിറങ്ങവേ താരങ്ങളെല്ലാം കളിക്കപ്പുറമുള്ള ഒരു ആഗോളവിഷയത്തെ നെഞ്ചിലേറ്റിയത്.

ബ്ലാക് ലൈവ്‌സ് മാറ്റേഴ്‌സ് എന്ന സന്ദേശം അമേരിക്കയിലെ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തോടെ ലോകവ്യാപക മുദ്രാവാക്യമായി മാറിയിരുന്നു. എന്നാല്‍ അതിനിടെ കായികരംഗത്തെ താരങ്ങള്‍ അവര്‍ക്കുണ്ടായ വര്‍ണ്ണവെറി അനുഭവങ്ങള്‍ തുറന്നുപറയാന്‍ തുടങ്ങിയത് വലിയ ചര്‍ച്ചയായി. വെസ്റ്റിന്‍ഡീസ് താരങ്ങളാണ് തങ്ങള്‍ കറുത്തവര്‍ഗ്ഗക്കാരായതിനാല്‍ പല ഭൂഖണ്ഡത്തിലും അവഗണന നേരിട്ട കാര്യം തുറന്നുപറഞ്ഞത്.

Tags: black lives matterseng-WI
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies