കുവൈറ്റ് സിറ്റി – കുവൈത്തിലെ ഈവന്റ് മാനേജ്മെൻറ് ഗ്രൂപ്പായ മ്യൂസിക് ബീറ്റ്സ് സംഘടിപ്പിച്ച സംഗീത വിരുന്നിനാണ് ഏറ്റവും ദൈർഘ്യമേറിയ ഫേസ് ബുക്ക് ലൈവിനുള്ള മൂന്ന് ലോക റെക്കോർഡുകൾ ലഭിച്ചത്. യു. ആർ.എഫ്. ബെസ്റ്റ് ഓഫ് ഇന്ത്യൻ റെക്കോർഡ്സ്, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്സ് എന്നീ ലോക റെക്കോർഡുകളാണ് ലഭിച്ചത്. പരിപാടിയുടെ അവസാനത്തിൽ ജൂറി അംഗങ്ങൾ ഫേസ് ബുക്ക് ലൈവിൽ പങ്കെടുത്ത് കൊണ്ടാണ് ഏറ്റവും ദൈർഘ്യമേറിയ ഫേസ് ബുക്ക് ലൈവിനുള്ള റെക്കോർഡുകൾ പ്രഖ്യാപിച്ചത്. മുപ്പത്തിയഞ്ചിൽ പരം കലകാരൻമാരും പതിനഞ്ചോളം സാങ്കേതിക വിദഗ്ധരും പങ്കെടുത്ത സംഗീത വിരുന്ന് കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 6:40 ന് തുടങ്ങി ശനിയാഴ്ച രാവിലെ 6:40 ന് ആണ് അവസാനിച്ചത്. സംഗീതവിരുന്ന് വിജയമാക്കാൻ സഹകരിച്ച മുഴുവൻ പ്രേക്ഷകർക്കും മ്യൂസിക് ബിറ്റ്സ് ഡയറക്ടർ നിതിൻ തോട്ടത്തിൽ നന്ദി അറിയിച്ചു.