മുംബൈ: മഹാരാഷ്‌ട്രയിലെ കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഇന്നലെ മാത്രം 7862 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. മരണം ഇന്നലെ വരെ 226 ആണ് രേഖപ്പെടുത്തി യിരിക്കുന്നത്. മഹാരാഷ്‌ട്ര സംസ്ഥാനത്ത് ആകതെ കൊറോണ ബാധിതര്‍ 2,38641 പേരാണു ള്ളത്. ആകെ മരണം 9893 ആണ്. രോഗം ഭേദമായവരുടെ എണ്ണം 1,32,625 ആണെന്നും സംസ്ഥാന ആരോഗ്യവകുപ്പറിയിച്ചു.
അണ്‍ലോക് 2 ലും അവശ്യ നിയന്ത്രണങ്ങള്‍ വരുത്താന് മഹാരാഷ്‌ട്രയില്‍ നടപടികളെ ടുക്കുന്നില്ല. വന്‍ തിരക്കാണ് മുംബൈ നഗരത്തില്‍ പലയിടത്തും അനുഭവപ്പെടുന്നത്. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാത്തതാണ് മഹാരാഷ്‌ട്രയിലെ രോഗബാധ കൂടാന്‍ കാരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ലോക്ഡൗണ്‍ സമയത്തും പല മേഖലകളിലും ആളുകള്‍ കൂട്ടമായി പുറത്തിറങ്ങിയതാണ് കൊറോണ വ്യാപനത്തിനിടയാക്കിയത്.
ഇതിനിടെ ധാരാവി പോലുള്ള ചേരിപ്രദേശങ്ങളിലെ രോഗനിയന്ത്രണം ലോകാരോഗ്യ സംഘടനയുടെ പോലും പ്രശംസ പിടിച്ചുപറ്റി. ആറു ലക്ഷത്തിന് മുകളില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ധാരാവിയില്‍ പക്ഷെ വ്യാപകമായ രോഗബാധയില്ലെന്നതാണ് കാരണം. ധാരാവിയിലെ ആകെ രോഗബാധിതരുടെ എണ്ണം 352 മാത്രമാണ്.