എൻഐഎയുടെ അടുത്ത ലക്ഷ്യം ഫാസിൽ ഫരീദ് :സിനിമാ ,രാഷ്‌ട്രീയ മേഖലകളിലെ വൻതോക്കുകളുടെ ഉറ്റതോഴൻ

Published by
Janam Web Desk

കൊച്ചി; എൻഐഎയുടെ അടുത്ത ലക്ഷ്യം കേസിലെ മൂന്നാം പ്രതിയായ ഫാസിൽ ഫരീദിനെ കേരളത്തിലെത്തിക്കുക എന്നതാണ്.  തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം കടത്തിയ കേസിലെ മൂന്നാം പ്രതിയാണ്  ഫാസിൽ ഫരീദ്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാസിൽ ഫരീദിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തേക്ക് സ്വർണം അയച്ചത് ഫാസിലാണെന്ന് നേരത്തെ തന്നെ കസ്റ്റംസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ സരിത്ത്, സ്വപ്ന, സന്ദീപ് എന്നിവർ ഇടനിലക്കാർ മാത്രമാണ്.   ഇവർ മൂന്ന് പേരും പിടിയിലായതിന് പിന്നാലെ കേസിലെ മറ്റൊരു പ്രധാനപ്രതിയെ   മലപ്പുറത്ത് നിന്നും അറസ്റ്റ് ചെയ്തിരുന്നു.  സ്വർണക്കടത്തിൽ സാമ്പത്തിക നിക്ഷേപം നടത്തിയ റമീസ് കേസിലെ പ്രധാനകണ്ണിയാണ്.

സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഫാസിൽ ഫരീദ് എന്ന അജ്ഞാത സ്വര്‍ണക്കടത്തുകാരന്റെ പേര് കേസില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന ഭീമമായ തുക ഫാസല്‍ ഫരീദും സംഘവും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ വഴി എന്‍ഐഎയ്‌ക്കു വിവരം ലഭിച്ചതായി സൂചനയുണ്ട്.

Share
Leave a Comment