ന്യൂഡല്‍ഹി: മധ്യപ്രദേശിന് പുറകേ രാജസ്ഥാനിലും പ്രതിസന്ധിയിലായ കോണ്‍ഗ്രസ്സി നെതിരെ ബി.ജെ.പി. നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്‌വി. അഴിമതിയും അധികാരമോഹവും അഹങ്കാരവും കോണ്‍ഗ്രസ്സിന്റെ മുഖമുദ്രയാണെന്ന് നഖ്‌വി തുറന്നടിച്ചു. ‘ കോണ്‍ഗ്രസ്സ് ആകെ കുഴപ്പത്തിലാണ്. അവരുടെ പാര്‍ട്ടി അഴിമതിയുടെ ചീഞ്ഞളിഞ്ഞ ചവറു കൂനയായിരിക്കുന്നു. നേതാക്കളുടെ ധിക്കാരപരമായ സമീപനവും ചേര്‍ന്നതോടെ പാര്‍ട്ടി നശിക്കും ‘ നഖ്‌വി കോണ്‍ഗ്രസ്സിനെ പരിഹസിച്ചു.
‘അഴിമതിയുടെ ചവറുകൂനയില്‍ പരവതാനി വിരിച്ചുറങ്ങുന്ന കുടുംബമാണ് കോണ്‍ഗ്ര സ്സിന്റേത്. അഴിമതി വ്യാപാരികളുടെ ധിക്കാരം കോണ്‍ഗ്രസ്സിന്റെ പതനത്തിന് ആക്കം കൂട്ടും. നിലവില്‍ അതിന്റെ ചീഞ്ഞുനാറുന്ന മണം പരക്കുകയാണ്’ നഖ്‌വി പറഞ്ഞു. ‘പ്യാജും പിസ്സയും’ തിരിച്ചറിയാത്ത നേതാവെങ്ങനെയാണ് ‘സോളാര്‍ പ്ലാന്റും സോളാര്‍ പാര്‍ക്കും’ തിരിച്ചറിയുന്നതെന്നും നഖ്‌വി പരിസഹിച്ചു.
ചൈനയെ കൂട്ടുപിടിച്ചും കൊറോണ പ്രതിസന്ധിക്കിടെ രാജ്യത്തിനെ രാഷ്‌ട്രീയമായി ഒറ്റപ്പെടുത്താനാണ് കോണ്‍ഗ്രസ്സ് ഉദ്ദേശിക്കുന്നത്. യാതൊരു പഠനവും നടത്താതെയാണ് സാമ്പത്തികവും, സൈനികവുമായി കാര്യങ്ങളില്‍ നേതാക്കന്മാര്‍ പ്രസ്താവന നടത്തു ന്നതെന്നും നഖ്‌വി ചൂണ്ടിക്കാട്ടി. 81 കോടി ജനങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കാന്‍ സാധിച്ച ലോകത്തിലെ ഏക ജനാധിപത്യ സര്‍ക്കാറാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ളത്. 8 കോടി ഗ്യാസ്‌കുറ്റികളാണ് കുടുംബങ്ങള്‍ക്ക് നല്‍കിയത്. 1.70 കോടി രൂപയാണ് ഗരീബ് കല്യാണ്‍ പദ്ധതിയിലൂടെ പാവപ്പെട്ടവരിലേക്ക് എത്തിച്ചതെന്നതും മറക്കരുതെന്നും നഖ്‌വി പറഞ്ഞു. എല്ലാ മേഖലയിലും ആത്മനിര്‍ഭര്‍ ഭാരതം എന്ന മുദ്രാവാക്യം അലയടിക്കുകയാണ്. കര്‍ഷകന്‍ മുതല്‍ കാര്‍ നിര്‍മ്മാതാക്കളെ വരെ അതിന്റെ ഭാഗമാക്കിയാണ് നരേന്ദ്രമോദി സര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നതെന്നും നഖ്‌വി ചൂണ്ടിക്കാട്ടി.















