മകൻ പ്രണവ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ. എന്‍റെ ചെറിയ കുട്ടി വളര്‍ന്നിരിക്കുന്നു. നീ വളരുന്തോറും, നീ മനോഹരമായ വ്യക്തിത്വമായി മാറുന്നതുകണ്ട് ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന അടിക്കുറിപ്പോടെ ഒറു ചിത്രം പോസ്റ്റ് ചെയ്താണ് മോഹൻലാൽ പ്രണവിന് പിറന്നാൾ ആശംസകൾ നേർന്നത്.
പ്രണവിന് ഉമ്മകൊടുക്കുന്ന പഴയ ചിത്രവും പ്രണവിന്റെ ഒപ്പമിരിക്കുന്ന പുതിയ ചിത്രവും ചേർത്താണ് മോഹൻലാൽ പോസ്റ്റ് ഇട്ടിരിക്കുന്നത്. നലവിൽ മോഹൻലാൽ കുടുംബസമേതം ചെന്നൈയിലാണ്. കൊറോണ ലോക്ക്ഡൗൺ മൂലം ചെന്നൈയിലെ വീട്ടിൽ കഴിയുന്ന മോഹൻലാലും കുടുംബവും വളരെ ചെറിയ രീതിയിലാണ് പിറന്നാൾ ആഘോഷം നടത്തിയത്.
My little man is not so little any more.. As you grow older, I only become prouder of the wonderful person you are turning into… Happy Birthday ❤️
Posted by Mohanlal on Sunday, July 12, 2020