കാണ്‍പൂര്‍: വികാസ് ദുബെയുടെ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിനായുള്ള പ്രത്യേക സംഘം കാന്‍പൂരിലെത്തി. 8 പോലീസുകാരെ റെയ്ഡിനിടെ വകവരുത്തിയ കൊടുംകുറ്റവാളി കൊല്ലപ്പെട്ട വികാസ് ദുബെയുടെ ഗ്രാമത്തിലും വീടിരുന്ന സ്ഥലത്തും അന്വേഷണ സംഘം പരിശോധനകള്‍ തുടരുകയാണ്. ഉജ്ജയിനിയില്‍ നിന്നും പോലീസ് പിടികൂടി കൊണ്ടുവരുന്ന തിനിടെ കൊല്ലപ്പെട്ട ദുബെയുടെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിടുകയായിരുന്നു.
മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനും രണ്ടു ഐ.പി.എസ്. ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് നിയോഗിക്കപ്പെട്ടത്. ഇന്ന് രാവിലെ 11 മണിയോടെ വികാസ് ദുബെയുടെ വീട്ടില്‍ ആദ്യം എത്തിയ സംഘം പോലീസ് നടത്തിയ റെയ്ഡും അതിനെതിരെ ഉണ്ടായ അക്രമികളുടെ പ്രത്യാക്രമണവും വിശദമായി അവലോകനം നടത്തിയതായി ദേശീയമാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ 31ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
വികാസ് ദുബെയുടെ വീട്ടിലേയ്‌ക്ക് നടന്ന റെയ്ഡ് പരാജയപ്പെടാനുണ്ടായ കാര്യവും അതിലു ണ്ടായ പാളിച്ചകളുമാണ് വിശദമായി അന്വേഷണ സംഘം പഠിക്കുന്നത്. ഉന്നതന്മാരുമായുള്ള വികാസ് ദുബെയുടെ ബന്ധം ഏറെ പരാതികള്‍ക്കും ആരോപണങ്ങള്‍ക്കും കാരണമായി രിക്കുകയാണ്. ദുബെയുടെ എല്ലാതരത്തിലുള്ള ബന്ധങ്ങളും അന്വേഷിക്കാനാണ് യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
വികാസ് ദുബെയ്‌ക്കും കൂട്ടര്‍ക്കും ആയുധങ്ങള്‍ ഉപയോഗിക്കാനുള്ള ലൈസന്‍സുകള്‍ വ്യാപകമായി കൊടുത്തതും അന്വേഷിക്കുകയാണ്. ഒപ്പം 60 കേസ്സുകളിലേറെ പ്രതിയായിട്ടും എന്തുകൊണ്ടാണ് ശിക്ഷിക്കപ്പെടാതിരുന്നതെന്നതും വിശദമായി സംഘം തെളിവെടു ക്കുമെന്നും കാണ്‍പൂര്‍ പോലീസ് അറിയിച്ചു.