ബീഹാറിലിരുന്നാലും ചന്ദ്രനില്‍ സ്ഥലം വാങ്ങാം; കച്ചവടമുറപ്പിച്ചത് ബുദ്ധഗയ സ്വദേശി

Published by
Janam Web Desk

ഗയ: ആര്‍ക്കും ചന്ദ്രനില്‍ സ്വന്തം പേരില്‍ സ്ഥലം വാങ്ങാമെന്ന് തെളിയിച്ച് ബുദ്ധഗയ സ്വദേശി. ബീഹാറുകാരനായ നീരജ് കുമാറാണ് ചന്ദ്രനിലെ മണ്ണ് സ്വന്തമാക്കിയത്.  കച്ചവടരംഗത്തുള്ള നീരജ് അമേരിക്കയിലെ ലൂണാ സൊസൈറ്റി ഇന്റര്‍നാഷണല്‍ വഴിയാണ് ചന്ദ്രനില്‍ സ്ഥലം സ്വന്തമാക്കിയിരിക്കുന്നത്.

നിരവധി പ്രമുഖര്‍ ചന്ദ്രനില്‍ സ്ഥലം വാങ്ങിച്ചതായി വാര്‍ത്തകളിലൂടെ വായിച്ചു. താനും അമേരിക്കയിലെ സംവിധാനത്തെ പറ്റി തിരക്കി. തുടര്‍ന്നാണ് സ്ഥലം വാങ്ങാന്‍ തീരുമാനി ച്ചതെന്ന് നീരജ് കുമാര്‍ പറഞ്ഞു. മുന്‍പ് സിനിമാ താരം ഷാരൂഖ് ഖാന്‍, ഈയിടെ മരണപ്പെട്ട സുശാന്ത് സിംഗ് രജ്പുത് എന്നിവര്‍ക്കും ചന്ദ്രനില്‍ സ്ഥലം മേടിക്കാന്‍ സാധിച്ചതാണ് നീരജിനെ ആവേശത്തിലാക്കിയത്.

ഓണ്‍ലൈനിലൂടെ ലൂണാ സൊസൈറ്റി ഇന്റര്‍നാഷണലുമായി ബന്ധപ്പെട്ട് 48000 രൂപ ആദ്യഘട്ടമായി മുടക്കിയശേഷമാണ് കാര്യങ്ങള്‍ ശരിയായതെന്നാണ നീരജ് പറയുന്നത്. നിരവധി എഴുത്തുകുത്തുകള്‍ക്ക് ശേഷമാണ് ജൂലൈ നാലാം തീയതി സ്ഥലം സ്വന്തമായി പതിച്ചു നല്‍കിയ വിവരം സൊസൈറ്റി അറിയിച്ചതെന്നും നീരജ് വ്യക്തമാക്കി. സാധിച്ചാല്‍ ന്ദ്രനിലേയ്‌ക്ക് ഒരു യാത്ര നടത്തണമെന്നും നീരജ് തീരുമാനിച്ചിരിക്കുകയാണ്.

Share
Leave a Comment