ന്യൂയോര്‍ക്ക്: ബോക്‌സിംഗ് റിംഗിലെ കരുത്തന്‍ മൈക്ക് ടൈസണ്‍ വീണ്ടും ഇടിക്കൂട്ടിലിറങ്ങുന്നു. സെപ്തംബര്‍ 12ന് റോയ് ജോണ്‍സ് ജൂനിയറുമായുള്ള പ്രദര്‍ശന മത്സരത്തിനാണ് ടൈസണ്‍ ബോക്‌സിംഗ് ഗ്ലൗസ് അണിയുന്നത്. 2005ലാണ് ടൈസണ്‍ ബോക്‌സിംഗ് റിംഗില്‍ നിന്നും പിന്മാറിയത്. നിലവില്‍ 54 വയസ്സുള്ള ടൈസണ്‍ 51 കാരനായ ജോണ്‍സണുമായിട്ടാണ് ഏറ്റുമുട്ടുന്നത്. 8 റൗണ്ടുകളുള്ള മത്സരമാണ് നടക്കുന്നത്.
https://twitter.com/MikeTyson/status/1286344625318486023?
ടൈസണ്‍ കഴിഞ്ഞ മെയില്‍ പരിശീലനം നടത്തുന്ന വീഡിയോ പങ്കുവെച്ചതോടെയാണ് ബോക്‌സിംഗ് ലോകം വീണ്ടും ഇതിഹാസ താരത്തെ ശ്രദ്ധിച്ചു തുടങ്ങിയത്. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ചില പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും ടൈസണ്‍ അന്ന് പ്രഖ്യാപിച്ചിരുന്നു. മത്സരം സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുക എന്നാണ് അറിവ്. വെറും 20-ാം വയസ്സില്‍ 1986ലാണ് ടൈസണ്‍ ആദ്യ ഹെവി വെയിറ്റ് കിരീടം ആദ്യമായി നേടിയത്.
https://www.instagram.com/p/CC3qrFfFiRO/?utm_source=ig_embed
അടുത്തിടെ കഞ്ചാവ് റിസോര്‍ട്ട് സ്ഥാപിച്ചാണ് ടൈസണ്‍ വാര്‍ത്തകളില്‍ വീണ്ടും ഇടം നേടിയത്. 407 ഏക്കര്‍ സ്ഥലത്ത് ടൈസണ്‍ സ്വന്തം സര്‍വ്വകലാശാല സ്ഥാപിച്ചിടത്താണ് കഞ്ചാവ് കൃഷിയും ഗവേഷണവും നടത്തുമെന്ന് പ്രഖ്യാപിച്ചത്.















