ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഗുണ്ടാസംഘങ്ങളെ പിടികൂടുന്ന യോഗി സര്‍ക്കാര്‍ മദ്യ മാഫിയകള്‍ക്കെതിരെ ശക്തമായ നീക്കം നടത്തുന്നു. മൂന്നു മാസത്തിനിടെ ആയ്യായിര ത്തിനടുത്ത് അനധികൃത മദ്യവില്‍പ്പനക്കാരെയാണ് പിടികൂടിയിരിക്കുന്നത്. സംസ്ഥാനത്തെ എക്‌സൈസ് വിഭാഗം ഇതുവരെ പിടികൂടിയത് 4797 പേരെയാണ്. ഇവരില്‍ നി്‌നും 4,07,366 ലിറ്റര്‍ വ്യാജമദ്യവും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ മാസം വരെയുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലായി 14,732 കേസ്സുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. ഇത്രയും കേസ്സുകളിലായി 3,39,848 ലിറ്ററാണ് പിടികൂടിയത്. 37,855 ലിറ്ററോളം നാടന്‍ വാറ്റാണെന്നും എക്‌സൈസ് അറിയിച്ചു. ആകെ 4797 പേരെ പിടുകൂടിയതില്‍ 1234 പേരെ ജയിലിവാക്കിയിരിക്കുകയാണ്. ഇത്രയും പേരില്‍ നിന്നും 119 വാഹനങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തതായും എക്‌സൈസ് അറിയിച്ചു. അളവില്‍ കൂടുതല്‍ മദ്യം ശേഖരിച്ചു വച്ചതിന് 64 മദ്യവില്‍പ്പനശാലകള്‍ക്കെതിരെ കേസ്സെടുത്തതായും മദ്യശാലകള്‍ അടപ്പിച്ചതായും സംസ്ഥാന എക്‌സൈസ് വിഭാഗം അറിയിച്ചു.















