ലാഹോർ : പാകിസ്താനിൽ പൂച്ചക്കുട്ടിയെ ഒരു സംഘം യുവാക്കൾ കൂട്ട ബലാത്സംഗം ചെയ്ത് കൊന്നതായി റിപ്പോർട്ട്. ലാഹോറിലാണ് പതിനഞ്ചുകാരനും സുഹൃത്തുക്കളും കൂടി പൂച്ചക്കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ സംരക്ഷണ സംഘടനയാണ് ഇത് സംബന്ധിച്ച വാർത്ത ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
കൊടും ക്രൂരതക്കെതിരെ സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധമാണുയരുന്നത്. അക്രമികളുടെ വീടിനടുത്തുള്ള ഒരു പെൺകുട്ടിയാണ് പൂച്ചക്കുട്ടിയുടെ അവസ്ഥയിൽ സംശയം തോന്നി അതിനെ മൃഗസംരക്ഷണ സംഘടനയായ ജെ.എഫ്.കെ അനിമൽ റെസ്ക്യൂ ആൻഡ് ഷെൽറ്ററിനെ ഏൽപ്പിച്ചത്. പൂച്ചക്കുട്ടിയെ വെറ്റിനറി ഡോക്ടറുടെ അടുത്തെത്തിച്ചെങ്കിലും അത് ചത്തു.
അതേസമയം ഈ ക്രൂരത ചെയ്തവർക്കെതിരെ നടപടിയൊന്നുമുണ്ടാകുമെന്ന് തങ്ങൾ കരുതുന്നില്ലെന്നും സംഘടന പറയുന്നു. പാകിസ്താനിൽ പെൺകുട്ടികൾക്കും കുരുന്നുകൾക്കുമെതിരെ നടക്കുന്ന പീഡനങ്ങളിൽ പോലും അന്വേഷണങ്ങളുണ്ടാകുന്നില്ല. പ്രതികളെ പിടിക്കുന്നു പോലുമില്ല. പിന്നെയാണോ ഒരു പൂച്ചക്കുട്ടിയെ ബലാത്സംഗം ചെയ്ത ക്രൂരന്മാരെ ശിക്ഷിക്കുന്നതെന്നും സംഘടന ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റ്















