ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും പാക് ഡ്രോണുകള്‍. കശ്മീരിലെ ഹിരാനഗര്‍ സെക്ടറിലാണ് പാക് ഡ്രോണുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ബിഎസ്എഫ് 19 ബറ്റാലിയന്‍ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ഹിരാനഗര്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പാക് ഡ്രോണുകള്‍ പറക്കുന്നത് കണ്ടത്. ഇന്നലെ രാത്രി 10.30 ഓടെയാണ് ഡ്രോണുകള്‍ പ്രദേശത്ത് എത്തിയത്. പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തെയും നിയന്ത്രണ രേഖയില്‍ പാക് ഡ്രോണുകള്‍ എത്തിയിരുന്നു. ഇക്കഴിഞ്ഞ ജൂണില്‍ നിയന്ത്രണ രേഖയിലെത്തിയ പാക് ഡ്രോണ്‍ സൈന്യം വെടിവെച്ചു വീഴ്‌ത്തിയിരുന്നു. ഹിരാനഗറിലെ റാത്തുവ ഗ്രാമത്തിലാണ് സൈന്യം ഡ്രോണ്‍ വെടിവെച്ചു വീഴ്‌ത്തിയത്. അതിര്‍ത്തിയില്‍ ആയുധങ്ങള്‍ എത്തിക്കാനുള്ള പാകിസ്താന്റെ ലക്ഷ്യമാണ് ഇതുവഴി ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.
അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ വന്നു പോകുന്ന പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.