വിപണി കീഴടക്കാന്‍ വരുന്നു , M31s
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

വിപണി കീഴടക്കാന്‍ വരുന്നു , M31s

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 10:57 am IST
FacebookTwitterWhatsAppTelegram

മൊബൈലിന്‍റെ  മാറിവരുന്ന എല്ലാ മാറ്റങ്ങളെയും ഇരു കൈയും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. ഒരല്‍പ്പം കാശ് കൂടുതല്‍ കൊടുത്താലും ലോകം ഒരു ചതുരാകൃതിയില്‍ നമ്മുടെ പോക്കറ്റില്‍ കിടക്കുമെങ്കില്‍ നല്ലതാണെന്ന് നാം വിശ്വസിക്കുന്നു. അത്തരക്കാർക്കായി  ഒരു സന്തോഷ വാര്‍ത്തയുമായാണ്  സാംസങ്ങ് ഇപ്പോള്‍ എത്തിയിരിക്കുന്നത്

സാംസങ്ങിന്‍റെ M31s . M31 എന്ന മോഡലിന്‍റെ പിന്തുടര്‍ച്ചക്കാരനാണിവന്‍ .രണ്ടു മോഡലുകള്‍ ആണ് ഇതിനുള്ളത്. 6 GB റാമും  128 GB മെമ്മറിയും ഉള്ള ആദ്യ മോഡലിന് 19499 രൂപയ്‌ക്കാണ്  ആമസോണില്‍ ലഭിക്കുന്നതെങ്കില്‍ സാംസങ്ങിന്‍റെ സൈറ്റില്‍ ഇതിന് 20499 രൂപയാണ്. 8 GB റാമും  128 GB മെംമ്മറിയും ഉള്ള രണ്ടാം മോഡലിന് 21499 രൂപയ്‌ക്കാണ് ആമസോണില്‍ ലഭിക്കുന്നത്. എന്നാല്‍ സാംസങ്ങിന്‍റെ സൈറ്റ് 22499 രൂപയാണ് ഈടാക്കുന്നത്.

6.5 ഇഞ്ച് വലിപ്പമുള്ള സൂപ്പര്‍ അമോലീഡ് ഫുള്‍ എച്ച്‌ഡി പ്ലസ് സ്ക്രീന്‍ ,  ദൃശ്യങ്ങള്‍  കൂടുതല്‍ വ്യക്തതയോടെ എടുത്തുകാണിക്കാന്‍ 91 ശതമാനത്തില്‍ കൂടുതല്‍ സ്ക്രീന്‍ അനുപാതവുമായാണ് എത്തുന്നത്. പുറകില്‍ നാല് ക്യാമറകളാണ് ഈ മോഡലിന് ഉള്ളത്. അതില്‍ 64 MP പ്രധാന സെന്‍സര്‍ വരുന്നത് സോണിയുടെ  IMX 682 ആണ്. കൂടാതെ  8 MP  അള്‍ട്രാ വൈഡ് സെന്‍സറും 5 MP  വീതമുള്ള മാക്രോ സെന്‍സറും ഡെപ്ത്ത് സെന്‍സറും ഉണ്ട്. മുന്‍ വശത്തെ ക്യാമറ 32MP ആണ്.  അത് 4 K വീഡിയോ  റെക്കോർഡ് ചെയ്യാന്‍ പര്യാപ്തമാണ്.

6000 mAh ബാറ്ററിയും സംസ്ങ്ങിന്‍റെ ഫ്ലാഗ്ഷിപ് ഫോണുകളില്‍ മാത്രം കണ്ടുവരുന്ന 25 w അതിവേഗ ചാര്‍ജിങ്ങും മറ്റൊരു സവിശേഷതയാണ്. കൂടാതെ റിവേഴ്സ് ചാര്‍ജിങ് ടെക്നോളജിയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 10 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. അതിനുപുറമേ വണ്‍ യു ഐ 2.0 , സ്ക്രീനിന് കൂടുതല്‍ അഴക് ഏകുന്നു . സംസങ്ങിന്റെ M31 ഇല്‍ കണ്ടിരുന്ന എക്സിനോസ് 9611 പ്രോസെസര്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 8 കോറുള്ള ഈ പ്രൊസെസറിന്  2.3 GHz വേഗത ആണുള്ളത്. എക്സിനോസ് 9611 പ്രൊസെസറാണുള്ളത് .

ഇരട്ട സിം കാര്‍ഡോടുകൂടിയ ഈ മോഡലില്‍  512 GB വരെ ഉള്ള മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാം. ഏറ്റവും പുതിയ ഫോണുകളില്‍ കണ്ടു വരുന്നത് പോലെ തന്നെ ഫോണിന്‍റെ വശത്താണ് ഫിംഗര്‍ പ്രിന്‍റ് സെന്‍സര്‍ . 3.5 mm ഹെഡ് ഫോണ്‍ ജാക്കോടുകൂടി വരുന്ന ഈ ഫോണ്‍ രണ്ടു നിറങ്ങളില്‍ ലഭ്യമാണ്. ഓഷ്യന്‍ ബ്ലൂവിലും സ്പേസ് ബ്ലാക്കിലും . കമ്പനി അവകാശപ്പെടുന്നത് പ്രകാരം 27 മണിക്കൂര്‍  വരെ തുടര്‍ച്ചയായി വീഡിയോ കാണുവാനും 51 മണിക്കൂര്‍ വരെ  സംസാരിക്കുവാനും 125 മണിക്കൂര്‍ വരെ പാട്ടുകള്‍ കേള്‍ക്കുവാനും കഴിയും.

ഒരുപാടൊന്നും കാത്തിരിക്കണ്ട. ആഗസ്റ്റ്  6 മുതല്‍ ഇത് ഓണ്‍ലൈന്‍ ആമസോണിലും സാംസ്ങ്ങിന്റെ വെബ്സൈറ്റിലും ലഭ്യമാകും.

Tags: technology
Share76TweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies