അഹമ്മദാബാദ്: രാമക്ഷേത്ര പുനര്‍നിര്‍മ്മാണം ആരംഭിക്കാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ഗുജറാത്തിലെ ജൈന സമൂഹം. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി 24 കിലോ ഗ്രാം വെള്ളിക്കട്ടകളാണ് അഹമ്മദാബാദിലെ ജൈന സമൂഹം സംഭാവനയായി നല്‍കിയിരിക്കുന്നത്.
ആര്‍എസ്എസ്, വിശ്വഹിന്ദു പരിഷത്ത് പ്രതിനിധികള്‍ക്കാണ് ക്ഷേത്രനിര്‍മ്മാണത്തിനായുള്ള വെള്ളിക്കട്ടകള്‍ ജൈനമത പുരോഹിതന്മാര് കൈമാറിയത്. രാജ്യത്തെ ജനങ്ങളെപ്പോലെ തന്നെ തങ്ങളും രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ആരംഭത്തിനായി കാത്തിരിക്കുകയാണെന്നും തങ്ങളുടെ ആകാംക്ഷയുടെ പ്രതീകമായാണ് വെള്ളിക്കട്ടകള്‍ സംഭാവന ചെയ്തിരിക്കുന്നതെന്നും പുരോഹിതര്‍ പറഞ്ഞു.
ഓഗസ്റ്റ് 5ന് ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ പൂര്‍ത്തീകരണത്തിനായി ജൈനമത സമൂഹം മുഴുവന്‍ പ്രാര്‍ത്ഥന നടത്തും. സന്തോഷം പങ്കുവെക്കുന്നതിന്റെ ഭാഗമായി ഓരോ വീടുകളിലും അന്നേ ദിവസം ദീപം തെളിയിക്കുമെന്നും ജൈന പുരോഹിതന്മാര് പറഞ്ഞു. ജൈനമതം ഹിന്ദുമതത്തിന്റെ ഭാഗമാണെന്ന് വിശ്വഹിന്ദു പരിഷത്ത് പ്രതിനിധിയായ അശ്വിന് പട്ടേലും പ്രതികരിച്ചു.