ജനകോടികളെ സാക്ഷിയാക്കി അയോധ്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിട്ടപ്പോള്‍ പാകിസ്ഥാന്‍ മുന്‍ക്രിക്കറ്റ് താരം ഡാനിഷ് കനേരിയ അഭിമാനത്തോടെ പ്രതികരിച്ചത് ഇങ്ങനെ- ‘ഇന്ന് ലോകമെമ്പാടുമുള്ള ഹിന്ദുക്കളുടെ ചരിത്ര ദിനമാണ്. ശ്രീരാമനാണ് ഞങ്ങളുടെ മാതൃക.’ ജയ് ശ്രീറാം വിളിച്ച് രാമക്ഷേത്രനിര്‍മാണത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച ദാനിഷ് കേനരിയക്ക് സോഷ്യല്‍മീഡിയ കയ്യടിക്കുമ്പോള്‍ മറ്റൊരു ചോദ്യം കൂടി ഉയരുന്നുണ്ട്. പാകിസ്ഥാനിയായ ഡാനിഷ് അഭിമാനത്തോടെ തന്റെ അഭിപ്രായം തുറന്നു പറഞ്ഞപ്പോള്‍ കോഹ്ലി, സച്ചിന്‍, ഗാംഗുലി, രോഹിത് എന്നിവര്‍ എന്തിനാണ് മൗനം പാലിക്കുന്നതെന്നാണ് ട്വിറ്ററിലെ ചര്‍ച്ച.
ശ്രീരാമന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ പേരില്‍ അല്ല സ്വഭാവത്തിലാണെന്നും തിന്മയ്‌ക്കെതിരായി സത്യം നേടിയ വിജയത്തിന്റെ പ്രതീകമാണ് രാമനെന്നും കനേരിയ ട്വിറ്ററില്‍ കുറിച്ചിരുന്നു. ലോകമെങ്ങും ഇപ്പോള്‍ സന്തോഷത്തിന്റെ തരംഗം അലയടിക്കുന്നുണ്ടെന്നും ഇത് ചാരിതാര്‍ത്ഥ്യത്തിന്റെ നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനില്‍ നിന്ന് ഡാനിഷ് കനേരിയ ജയ് ശ്രീറാം പറയുമ്പോള്‍ ഇന്ത്യന്‍ ക്യാപ്ടന്‍ അത് ചെയ്യുന്നില്ലെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, വിരാട് കോഹ്ലി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, രോഹിത് ശര്‍മ എന്നിവരുടെ ട്വിറ്റര്‍ പല തവണ ഞാന്‍ പരിശോധിച്ചു. അയോദ്ധ്യയിലെ ഭൂമിപുജയെക്കുറിച്ച് ആരും ട്വീറ്റ് ചെയ്തിട്ടില്ലെന്നാണ് മറ്റൊരാള്‍ പറയുന്നത്. തന്റെ അഭിപ്രായം തുറന്നുപറയാന്‍ ഡാനിഷ് കനേരിയ കാണിച്ച ധൈര്യം എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്നാണ് ട്വിറ്ററില്‍ കനേരിയയെ അഭിനന്ദിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഹിന്ദുവായതിന്റെ പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ ഡ്രസിംഗ് റൂമില്‍ ഡാനിഷ് കനേരിയ വിവേചനം നേരിട്ടിരുന്നതായി അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. മുൻ പേസ് ബൗളർ ഷോയിബ് അക്തർ കനേറിയയെ പിന്തുണയ്കുകയും ചെയ്തിരുന്നു . അതേസമയം കൂടെ കളിക്കുന്ന ചിലരില്‍ നിന്ന് പരിഹാസമുണ്ടായിട്ടുണ്ടെങ്കിലും മതം മാറാന്‍ തനിക്ക് ആരില്‍ നിന്നും സമ്മര്‍ദ്ദം ഉണ്ടായിട്ടില്ലെന്നും കനേരിയ ഈ വിവാദത്തില്‍ പ്രതികരിച്ചിരുന്നു. ഹിന്ദുവായതിലും പാകിസ്ഥാനി ആയതിലും തനിക്ക് അഭിമാനമുണ്ടെന്നും അന്ന് അദ്ദേഹം വ്യക്തമാക്കി.
Comments