അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിച്ച് പദ്മശ്രീ സുദർശൻ പട്‌നായിക്.രാമക്ഷേത്ര ശിലാസ്ഥാപന ദിനമായിരുന്ന ആഗസ്റ്റ് അഞ്ചിനാണ് പുരി കടൽത്തീരത്ത് അഞ്ചു മണിക്കൂർ ചിലവഴിച്ചു അദ്ദേഹം മണൽചിത്രമൊരുക്കിയത്.
ഒഡിഷയിൽ നിന്നുള്ള ലോക പ്രശസ്ത മണൽച്ചിത്രകാരനാണ് സുദർശൻ പട്‌നായിക് , ലോകത്തുടനീളം നടന്നിട്ടുള്ള അറുപതോളം മണൽച്ചിത്ര മത്സരങ്ങളിലും മറ്റ് ഉത്സവവേളകളിലും സുദർശൻ പട്‌നായിക് ഇന്ത്യയെ പ്രതിനിധീകരിക്കുകയും ധാരാളം സമ്മാനങ്ങൾ ഇന്ത്യയ്‌ക്ക് വേണ്ടി അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട് . 2019 ൽ ബോസ്റ്റണിൽ വെച്ച് നടന്ന രേവരെ ബീച്ച് ഇന്റർനാഷണൽ ഉത്സവത്തിൽ പങ്കെടുക്കാൻ വേണ്ടി തിരഞ്ഞെടുത്ത ലോകപ്രശസ്ത പതിനഞ്ചു മണൽച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു സുദർശൻ . ഇദ്ദേഹത്തിന്റെ മണൽച്ചിത്രങ്ങൾ അഞ്ചു തവണ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിൽ ഇടം പിടിച്ചിട്ടുണ്ട് . 2017 ൽ നാല്പത്തെട്ട്‍ അടി ഉയരമുള്ള മണൽകൊട്ടാരം നിർമ്മിച്ച് ഗിന്നസ്സ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലും സ്ഥാനം കണ്ടെത്തി സുദർശൻ .
രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടക്കുന്ന ദിവസം അയോദ്ധ്യ എന്ന പുണ്യഭൂമിയിൽ , ഉയരാൻ പോകുന്ന രാമക്ഷേത്രത്തിന്റെ മണൽച്ചിത്രം രചിക്കണം എന്നുള്ളതായിരുന്നു സുദർശന്റെ സ്വപ്നം.ഇതിന്റെ തയ്യാറെടുപ്പെന്നോണം കഴിഞ്ഞ വർഷം അദ്ദേഹം അയോദ്ധ്യ സന്ദർശിക്കുകയും , ചിത്രം രചിക്കാനുള്ള സാധ്യതകളെക്കുറിച്ചു പഠനം നടത്തുകയും ചെയ്തിരുന്നു .എന്നാൽ കോവിഡ് മഹാമാരിയെ തുടർന്ന് അദ്ദേഹം തന്റെ സ്വപനം പുരി കടൽത്തീരത്ത് സൃഷ്ടിക്കുകയായിരുന്നു .
“ജയ് ശ്രീറാം : ബഹുമാനപെട്ട പ്രധാനമന്തി ശ്രീ നരേന്ദ്ര മോദി അയോദ്ധ്യ രാമക്ഷേത്രത്തിന് വേണ്ടി ശിലാസ്ഥാപനം നിർവഹിച്ച ഈ പുണ്യദിവസത്തിൽ , പുരി കടൽത്തീരത്ത് ഞാൻ തീർത്ത മണൽച്ചിത്രം ” എന്ന അടികുറിപ്പോടെ സുദർശൻ തന്നെയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ ചിത്രങ്ങൾ പങ്കു വെച്ചത് .
അയോദ്ധ്യയിൽ ഉയരാൻ പോകുന്ന രാമക്ഷേത്രത്തിന്റെ തനി പകർപ്പാണ് സുദർശൻ പുരി കടൽത്തീരത്ത് നിർമ്മിച്ചത്. ഈ മണൽച്ചിത്രം പൂർത്തിയാക്കാൻ സുദർശൻ ഉപയോഗിച്ചത് നാലു ടണ്ണോളം മണലും ഏകദേശം അഞ്ചു മണിക്കൂർ സമയവുമാണ് .
Comments