ഇടുക്കി: മണ്ണിടിച്ചിലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിന് സേവാഭാരതിയും മുന്നിട്ടിറങ്ങി.ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്. ദേവികുളത്തുനിന്നുള്ള പ്രവർത്തകരാണ് ഇപ്പോൾ പ്രദേശത്ത് എത്തിചേർന്നത്. അടിമാലിയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നും രക്ഷാ പ്രവർത്തനത്തിനായി പ്രവർത്തകർ രാജമലയിലേക്ക് തിരിക്കും.
കൂടുതൽ രക്ഷാപ്രവർത്തനങ്ങൾക്കായി ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ നിയോഗിച്ചു. സംഘം സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു.മതിയായ ചികിൽസാ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ നടപടി തുടങ്ങി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കലക്ടറെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
ഇടുക്കി മൂന്നാര്‍ രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു പ്രദേശമാകെ ഒലിച്ചുപോയ നിലയിലാണ് ആദ്യ ദൃശ്യങ്ങളിമൂന്നാറിൽ നിന്ന് 20 കിലോമീറ്റർ അകലെ രാജമലയ്‌ക്കടുത്തുള്ള നെയ്മക്കാട് ഡിവിഷനിലെ പെട്ടിമുടി എന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
അഞ്ചു ലയങ്ങളിലായി 80ൽ അധികം പേരാണ് ഇവിടെയുണ്ടായിരുന്നത്. ലയങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞിറങ്ങി വീഴുകയായിരുന്നുവെന്നും, രണ്ട് ലയങ്ങൾ പൂർണമായി തകർന്നുവെന്നുമാണ് വിവരം. അഞ്ച് പേർ മരിച്ചതായി ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചിട്ടുണ്ട്. ബാക്കിയുള്ളവർക്കായി തിരച്ചിൽ ആരംഭിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി ടാറ്റാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. ഇതിൽ ഗുരുതരാവസ്ഥയിലുള്ള ഒരാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
ഉറക്കത്തിനിടെ പുലർച്ചെ രണ്ടു മണിയോടെ അപകടമുണ്ടായത് ദുരന്തവ്യാപ്തി കൂട്ടി. രാത്രിയിൽ ഉരുൾപൊട്ടിയതോടെ എല്ലാവരും മണ്ണിനടിയിൽ കുടുങ്ങിയതായാണു സംശയം.
രക്ഷാപ്രവർത്തകർക്ക് സമയത്തിന് സ്ഥലത്തെത്താൻ സാധിക്കാത്ത് ദുരന്തവ്യാപ്തി കൂട്ടുമെന്നാണ് കണക്കുകൂട്ടൽ. ആശയവിനിമയ സംവിധാനങ്ങളെല്ലാം തകർന്നിട്ടുണ്ട്. പുറംലോകവുമായി ബന്ധപ്പെടണമെങ്കിൽ മൂന്നാർ ടൗണിലെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
Comments