കോഴിക്കോട്: കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 17 പേരുടെ മരണം സ്ഥിരീകരിച്ചു. 123 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരാനുള്ള സാധ്യതയാണുള്ളത്.
മരിച്ചവരുടെ ലഭ്യമായ വിവരങ്ങള്‍
പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി സാഠേ, സഹ പൈലറ്റ് ക്യാപ്റ്റന്‍ അഖിലേഷ് എന്നിവര്‍ കോഴിക്കോട് മിംസ് ആശപത്രിയില്‍ മരിച്ചു. ഇവര്‍ക്കു പുറമെ, ദീപക്, അഖിലേഷ്, ഐമ എന്ന കുട്ടിയും മിംസ് ആശുപത്രിയില്‍ മരിച്ചിട്ടുണ്ട്.
തിരൂര്‍ സ്വദേശി സഹീര്‍ സയ്യിദ് (38), പാലക്കാട് സ്വദേശി മുഹമ്മദ് റിയാസ് (23), 45 വയസുള്ള സ്ത്രീ, 55 വയസുള്ള സ്ത്രീ, ഒന്നര വയസുളള കുഞ്ഞ് എന്നിവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മരിച്ചു.
പിലാശ്ശേരി സ്വദേശി ഷറഫുദ്ദീന് (35), ബാലുശ്ശേരി സ്വദേശി രാജീവന് (61) എന്നിവര്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചു. തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍ ഫറോക്ക് ക്രസന്റ് ആശുപത്രിയിലും മരിച്ചതായാണ് വിവരം.
Comments