കൊറോണ പ്രതിരോധം: ഇന്ത്യയുടെ കരുത്തിലാണ് വിശ്വാസം; വിദേശകാര്യമന്ത്രിമാരുമായി ചര്‍ച്ചനടത്തി പോംപിയോ
വാഷിംഗ്ടണ്‍: ഇന്ത്യയുടെ കരുത്തിനെ വിശ്വസത്തിലെടുത്ത് മൈക്ക് പോംപിയോ. ആഗോളതലത്തിലെ കൊറോണ വ്യാപനത്തെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സഹകരണം ഉറപ്പാക്കി പോംപിയോ. പ്രതിരോധത്തിലും വാക്‌സിന്‍ നിര്‍മ്മാണത്തിലും ചികിത്സാരംഗത്തും സംയുക്തമായി നീങ്ങാനാണ് അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മറ്റ് രാജ്യങ്ങളുടെ സഹകരണം ആവശ്യപ്പെട്ടത്. നിലവില്‍ രോഗബാധയെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഇന്ത്യയും ഇസ്രയേലും മരണസംഖ്യ പിടിച്ചു നിര്‍ത്തുന്നതില്‍ എടുത്തിരിക്കുന്ന രീതികളെ പോംപിയോ പ്രശംസിച്ചു. ഇന്ത്യയ്‌ക്ക് പുറമേ ഓസ്‌ട്രേലിയ, ബ്രസീല്‍, ദക്ഷിണ കൊറിയ, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുടെ വിദേശകാര്യമന്ത്രി മാരുമായിട്ടാണ് പോംപിയോ സംസാരിച്ചത്.
കൊറോണ കാലത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം രാജ്യങ്ങള്‍ മുന്നേറണ്ട സമയമാണ്. നിലച്ചുപോയ സാമ്പത്തിക-വാണിജ്യമേഖലയെ പുനരുജ്ജീവിപ്പിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നും പോംപിയോ അഭിപ്രായപ്പെട്ടു. കൊറോണയുടെ പ്രതിരോധത്തിന് ഒപ്പം തന്നെ ഭാവിയില്‍ ഏതുതരം മഹാമാരിയ്‌ക്കും വാക്‌സിന്‍ കണ്ടെത്തുന്നതിലും എല്ലാ രാജ്യങ്ങളും ഒരുമിച്ച് ശ്രമിക്കണമെന്നും പോംപിയോ പറഞ്ഞു. ആഗോളതലത്തില്‍ 1.95 കോടിയിലേയ്‌ക്കാണ് രോഗബാധിതരുടെ എണ്ണം വ്യാപിച്ചുകൊണ്ടിരിക്കുന്നത്.
















Comments