ചെറുപ്പമാകാന്‍ തടി കുറയ്‌ക്കുക എന്നതാണ് ഏക വഴി എന്ന് ചിന്തിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. ആരോഗ്യമുള്ള ശരീരം ഉണ്ടെങ്കിലെ പുരുഷന്മാരായാലും സത്രീകളായാലും ജീവിതം സുഗമമായി മുന്നോട്ടു പോവുകയുള്ളൂ.
എന്നാൽ തടി കുറയുമ്പോള്‍ ശരീരത്തിനുള്ളിലെ കൊഴുപ്പ് എങ്ങനെയാണ് പുറത്തേയ്‌ക്ക് പോകുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ…? ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരുമൊക്കെ പറഞ്ഞിരുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് ഊര്‍ജ്ജമായും ചൂടായും മാറ്റപ്പെടുന്നു എന്നാണ്. എന്നാൽ ഈ ധാരണകളെ മറിച്ചിടും വിധത്തിലാണ് പുതിയ പഠനങ്ങൾ പുറത്തു വന്നിരിക്കുന്നത്. എന്താണെന്നല്ലേ…?

ശ്വാസോച്ഛ്വാസം എന്ന പ്രക്രിയ ജീവന്റെ അടയാളമാണ്. ശ്വസനപ്രക്രിയയിലൂടെ ഓക്സിജൻ കലർന്ന ശുദ്ധവായു ശ്വാസകോശങ്ങളിലെത്തുകയും കാർബൺഡൈ ഓക്സൈഡ് കലർന്ന നിശ്വാസവായു പുറത്തേയ്‌ക്ക് പോകുകയും ചെയ്യുന്നു. ഒരു മിനിറ്റിൽ ശരാശരി 14 മുതൽ 16 തവണ വരെയാണ് നാം ശ്വാസോച്ഛ്വാസം നടത്തുന്നത്. ഇങ്ങനെ ഒരു ദിവസം ഏകദേശം 23,000 തവണ നാം ശ്വാസോച്ഛ്വാസം നടത്തുന്നുണ്ട്. നാം അറിയാതെ നടക്കുന്ന ഒരു അനൈച്ഛിക പ്രവർത്തനമായതുകൊണ്ട് നാമിത് ശ്രദ്ധിക്കുന്നില്ലെന്നു മാത്രം.
അതിനാൽ തന്നെ യഥാര്‍ത്ഥത്തില്‍ കൊഴുപ്പ് കാര്‍ബണ്‍ഡൈ ഓക്‌സൈഡായി ഉച്ഛ്വാസ വായുവില്‍ കൂടി പുറത്തു പോകുന്നു എന്നാണ് ഈ പഠനങ്ങൾ തെളിയിക്കുന്നത്. ഏകദേശം 200 ഗ്രാം കാര്‍ബണ്‍ ഡൈ ഓക്‌സൈഡാണ് സാധാരണയായി നമ്മള്‍ ശ്വസിക്കുമ്പോള്‍ പുറത്തു പോകുന്നത്. എന്നാൽ ജോഗിങ് പോലെയുള്ള ചെറിയ വ്യായാമങ്ങള്‍ ചെയ്യുമ്പോള്‍ 40 ഗ്രാം അധിക കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തു പോകുന്നു.

അതേസമയം കൂടുതല്‍ ശ്വാസോച്ഛ്വോസം ചെയ്തതു കൊണ്ടു മാത്രം തടി കുറയ്‌ക്കാമെന്നു കരുതേണ്ട ആരും. അത് ഹൃദയമിടിപ്പ് കൂട്ടാനും അനുബന്ധ അസുഖങ്ങള്‍ക്കും കാരണമായേക്കാം. വ്യായാമം ചെയ്യുമ്പോള്‍ കൊഴുപ്പിലടങ്ങിയ കെമിക്കല്‍ ബോണ്ടുകള്‍ ഊര്‍ജമായി മാറ്റപ്പെടുന്നു. ഇത് ശ്വാസകോശം വഴി കാര്‍ബണ്‍ഡൈഓക്‌സൈഡായി പുറത്തു പോകുന്നു എന്നാണ് ശാസ്ത്രജ്ഞന്മാർ വിലയിരുത്തുന്നത്.
















Comments