ഉറക്കത്തെക്കുറിച്ച് നമുക്കറിയാവുന്ന പലതും കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കണ്ടെത്തിയ വസ്തുതകൾ മാത്രമാണ്. ഇന്നും ലോകമെമ്പാടുമുള്ള ഗവേഷകർ ഉറക്കത്തെയും സ്വപ്നത്തെയും കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഉറക്കത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചുമുള്ള ചില രസകരമായ കാര്യങ്ങൾ ഇനി പറയാം.
1. 12% ആളുകളും ബ്ലാക്ക് & വൈറ്റിൽ ആണ് സ്വപ്നം കാണുന്നത്.
2. പൂച്ച അതിന്റെ ജീവിതകാലയളവിന്റെ മൂന്നിൽ രണ്ട് ഭാഗം ഉറക്കത്തിനായി മാറ്റി വെക്കുന്നു.
3. മനുഷ്യർ അവരുടെ ജീവിതകാലയളവിന്റെ മൂന്നിൽ ഒരു ഭാഗം ഉറങ്ങാനായി നീക്കി വെച്ചിരിക്കുന്നു.
4. ദിവസത്തിലെ രണ്ട് വ്യത്യസ്ത സമയങ്ങളിൽ നമുക്ക് ക്ഷീണം കൂടുതലായി അനുഭവപ്പെടുന്നു, 2am & 2pm.
5. നവജാത ശിശുക്കൾ ദിവസത്തിൽ 14 മുതൽ 17 മണിക്കൂർ വരെ ഉറങ്ങുന്നു.
6. രാവിലെ കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടി തോന്നുന്ന അവസ്ഥയെ ഡൈസാനിയ എന്ന് പറയുന്നു.
7. ഉറങ്ങുന്നതിനിടയിൽ ഉണ്ടാകുന്ന അസ്വാഭാവികമായ ചലനത്തെ പാരാസോംനിയ എന്ന് വിളിക്കുന്നു.
8. ജനസംഖ്യയിലെ 15% ആളുകൾക്കും ഉറക്കത്തിൽ നടക്കുന്ന സ്വഭാവം ഉണ്ടെന്ന് പഠനങ്ങൾ പറയുന്നു.
9. ഭക്ഷണദൗർബല്യത്തേക്കാൾ വേഗത്തിൽ ഉറക്കക്കുറവ് നിങ്ങളുടെ മരണത്തിന് കാരണമായേക്കാം.
10. പേടിസ്വപ്നങ്ങളിലെ പ്രധാന വികാരം ഭയമല്ലെന്ന് പറയപ്പെടുന്നു.
11. മനുഷ്യർ മാത്രമാണ് ഉറങ്ങാതെ ഇരിക്കുകയോ ഉറങ്ങാൻ വൈകുന്നതോ ആയ ഏക സസ്തനി.
12. ഏഴ് മുതൽ ഒമ്പത് മണിക്കൂർ വരെയുള്ള ഉറക്കമാണ് ആരോഗ്യത്തിന് നല്ലത്.
13. ഉറക്കക്കുറവ് , വേദന എന്നിവ സഹിഷ്ണുത കുറയാൻ കാരണമാകുന്നു.
14. ഓരോ ആളുകളും ഓരോ പ്രത്യേക കിടപ്പ് രീതിയിൽ ആണ് ഉറങ്ങുന്നത്. ഈ കിടപ്പ് രീതികളും അവരുടെ വ്യക്തിത്വങ്ങളും തമ്മിലുള്ള നേരിട്ടുള്ള ബന്ധം ഉറക്ക വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്.
15. ജിറാഫ് ഒരു ദിവസം 1.9 മണിക്കൂർ ഉറങ്ങുന്നു. അതേ സമയം തവിട്ടുനിറത്തിലുള്ള വവ്വാൽ ഒരു ദിവസം 19.9 മണിക്കൂർ ഉറങ്ങുന്നു.
16. ബധിരർ ഉറക്കത്തിൽ ആംഗ്യഭാഷ ഉപയോഗിക്കുന്നത് അസാധാരണമല്ല.
















Comments