അധികമായാല്‍ ദോഷം! അറിയണം പപ്പായ കഴിക്കുന്നതിന്റെ ഗുണവും , ദോഷവും
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അധികമായാല്‍ ദോഷം! അറിയണം പപ്പായ കഴിക്കുന്നതിന്റെ ഗുണവും , ദോഷവും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 05:03 pm IST
FacebookTwitterWhatsAppTelegram

പഴവര്‍ഗങ്ങളില്‍ പപ്പായ പലരുടെയും ഇഷ്ട ഫലമാണ്. വളരെ പെട്ടെന്ന് ദഹിപ്പിക്കാന്‍ കഴിയും എന്നതുള്‍പ്പെടെ നിരവധി ആരോഗ്യ നേട്ടങ്ങളാണ് പപ്പായക്കുള്ളത്. ചിലര്‍ ഇത് വെറുംവയറ്റില്‍ കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ ചിലര്‍ ഇതിനെ സാലഡ് ആയോ ഭക്ഷണത്തിന്റെ കൂടെയോ കഴിക്കാന്‍ ഇഷ്ടപ്പെടുന്നു.

ആന്റി ബാക്ടീരിയയും ,ആന്റി ഫംഗല്‍ ഗുണങ്ങളും പപ്പായയില്‍ അടങ്ങിയിട്ടുണ്ടെന്ന് ഏവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഡെങ്കിപ്പനിയെ പ്രതിരോധിക്കാനും പ്ലേറ്റ്ലറ്റിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാനും പപ്പായയുടെ ഇലകളുടെ ജ്യൂസ് ഉത്തമമാണ്. എന്നാല്‍ പപ്പായക്ക് ചില പാര്‍ശ്വഫലവും ഉണ്ട്. ഗര്‍ഭാവസ്ഥയെ അപകടപ്പെടുത്തുന്നതുള്‍പ്പെടെയുള്ള പപ്പായയുടെ പാര്‍ശ്വഫലങ്ങള്‍ പലതും പലര്‍ക്കും അറിയില്ല.  ഗുണങ്ങള്‍ മാത്രമാണെന്ന് കരുതി കഴിക്കുന്ന പപ്പായയിലെ ഒളിഞ്ഞിരിക്കുന്ന ഏഴ് പാര്‍ശ്വഫലങ്ങള്‍ ചുവടെ പറയുന്നു.

1. ജനന വൈകല്യങ്ങള്‍ക്ക് കാരണമാകും

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന് വിഷാംശം ഉണ്ടാക്കുന്നതാണ് പപ്പായ ഇലകളില്‍ അടങ്ങിയിട്ടുള്ള പപ്പെയ്ന്‍. ഇത് ജനന വൈകല്യങ്ങള്‍ക്ക് കാരണമായേക്കാം. ഗര്‍ഭാവസ്ഥയിലും ശേഷവും പപ്പായ കുറച്ച് നാളത്തേയ്‌ക്ക് ഒഴിവാക്കുന്നതാണ് നല്ലത്.

2. അലര്‍ജിക്ക് കാരണമാകും

പച്ച പപ്പായ ചില ആളുകളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്. അതുകൊണ്ട് കഴിവതും പച്ചപപ്പായ കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

3. അധികമായാല്‍ അന്നനാളത്തിന് ദോഷം

പപ്പായക്ക് രുചി ഉള്ളത് പോലെ തന്നെ ആരോഗ്യ ഗുണങ്ങളുമുണ്ട്. എന്നുകരുതി പപ്പായ ധാരാളം കഴിക്കാന്‍ പാടില്ല. പപ്പായ അധികമായി കഴിച്ചാല്‍ അത് അന്നനാളത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.

4. ഗര്‍ഭകാലത്ത് അപകടകരം

പപ്പായയുടെ വിത്തുകളും വേരുകളും ഗര്‍ഭച്ഛിദ്രത്തിന് കാരണമാകുന്നു. അതുകൊണ്ട് ഗര്‍ഭകാലത്ത് പപ്പായ ഒഴിവാക്കേണ്ടതാണ്.

5. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നു

ബ്ലഡ് പ്രഷര്‍ കൂടിയ വ്യക്തികള്‍ വളരെ അധികം പപ്പായ കഴിച്ചാല്‍ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇത് വളരെ അപകടകരമാണ്.

6. പ്രത്യുത്പാദന ശേഷി കുറയ്‌ക്കും

പപ്പായ പുരുഷന്‍മാരുടെ പ്രത്യുത്പാദന ശേഷി കുറയ്‌ക്കുന്നു. ഇത് സ്‌പേമിന്റെ എണ്ണം കുറയ്‌ക്കുകയും ശുക്ല ചലനത്തെ ബാധിക്കുകയും ചെയ്യും.

7. വിഷാംശത്തിന് കാരണമാകാം

പപ്പായയുടെ അമിത ഉപയോഗം വിഷാംശത്തിന് കാരണമായേക്കാം. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ബെന്‍സില്‍ ഐസോത്തിയോസയനേറ്റ് സംയുക്തമാണ് ഇതിന് കാരണമാകുന്നത്.

Tags: pappayados and donts
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies