ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍മഹാസമുദ്രത്തിലെ സാന്നിദ്ധ്യം വര്‍ധിപ്പിച്ച് നാവികസേന. തെക്ക് ഏഴായിരം കിലോമീറ്റര്‍അകലെ മൗറീഷ്യസ് തീരത്തും കിഴക്ക് ചെങ്കടല്‍മുതല്‍പടിഞ്ഞാറ് മലാക്ക ഉള്‍ക്കടല്‍വരെയുള്ള 8000 കിലോമീറ്റര്‍പ്രദേശത്തും ഇന്ത്യന്‍നാവികസേന നിരീക്ഷണം ശക്തമാക്കി .
ബംഗാള്‍ഉള്‍ക്കടലിലും മലാക്കന്‍കടലിടുക്കിലും ഏദന്‍കടലിടുക്കിലും പേര്‍ഷ്യന്‍ഉള്‍ക്കടലിലും ആന്തമാന്‍കടലിലും ദക്ഷിണ മധ്യ ഇന്ത്യന്‍മഹാസമുദ്രത്തിലുമെല്ലാം നാവികസേനയുടെ നിരീക്ഷണ വിമാനങ്ങളും കപ്പലുകളും സജീവമാണ്
മുൻപ് ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്‌ട്രങ്ങളെയും അതിനോടു ചേർന്നുള്ള രാജ്യങ്ങളെയും കൂട്ടിയിണക്കി ഇന്ത്യയെ വളയാൻ അവസരമൊരുക്കിയ ചൈനയ്‌ക്ക് തിരിച്ചടിയായി നാല് രാജ്യങ്ങളുമായി ചേർന്ന് ഇന്ത്യ സംയുക്ത നാവികാഭ്യാസം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍മഹാസമുദ്രത്തിലെ നിര്‍ണായക സ്വാധീനമായ ചൈനയ്‌ക്കുള്ള കൃത്യമായ സന്ദേശമാണ് ഇതിലൂടെ ഇന്ത്യ നൽകുന്നത് . കഴിഞ്ഞ നൂറ് ദിവസത്തിലേറെയായി വടക്കേയറ്റത്ത് ലഡാക്കില്‍നാവികസേനയുടെ പി81 നിരീക്ഷണ വിമാനങ്ങളുണ്ട്.
ചൈനയുമായുള്ള സംഘര്‍ഷത്തിന് ശേഷം മറ്റു രാജ്യങ്ങളുമായുള്ള ഇന്ത്യന്‍സേനകളുടെ സഹകരണവും വര്‍ധിച്ചിട്ടുണ്ട്. 2014-ല്‍മോദി സര്‍ക്കാര്‍അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യ-യുഎസ് പ്രതിരോധ സഹകരണം കൂടുതല്‍ശക്തമായത് . 2015-ല്‍മലബാര്‍നാവിക അഭ്യാസത്തിനു ജപ്പാനെ കൂട്ടിപിടിച്ച ഇന്ത്യ ഇപ്പോൾ തന്ത്രപരമായി ഓസ്‌ട്രേലിയയെ കൂടി കളത്തിലിറക്കി.
മലബാർ നാവികാഭ്യാസത്തിൽ ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾക്കൊപ്പം ഓസ്ട്രേലിയയും പങ്കെടുക്കുന്നത് 2007 ൽ ചൈന എതിർത്തിരുന്നു. 2015 ൽ ജപ്പാൻ ഈ നാവിക അഭ്യാസത്തിൽ ഉൾപ്പെടുന്നതിനെതിരെയും ചൈന എതിർപ്പ് രേഖപ്പെടുത്തിയിരുന്നു . ഇത് കണക്കിലെടുത്ത് തന്നെയാണ് മോദി സർക്കാർ ഓസ്‌ട്രേലിയന്‍കപ്പലുകള്‍ക്ക് ആന്തമാന്‍നിക്കോബര്‍ദ്വീപുകളിലേക്ക് അനുമതി നല്‍കിയത് . ഓസ്‌ട്രേലിയയുടെ നിരീക്ഷണം ദക്ഷിണ ചൈന ഉള്‍ക്കടല്‍വരെ വര്‍ധിപ്പിക്കുന്നത് അസ്വസ്ഥപ്പെടുത്തുന്നതും ചൈനയെ തന്നെ.
മാത്രമല്ല ചൈനീസ് നാവികസേനയുടേയും പോർവിമാനങ്ങളുടേയും മുങ്ങിക്കപ്പലുകളുടേയും ഇന്ത്യന്‍മഹാ സമുദ്രത്തിലേക്കുള്ള വരവ് നിരീക്ഷിക്കാന്‍ഇന്ത്യന്‍നാവികസേനയെ സഹായിക്കും.
ഇന്ത്യയുടേയും ഇന്തോനീഷ്യയുടേയും യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും സംയുക്തമായി ജൂണ്‍15ന് സമുദ്രാതിര്‍ത്തിയില്‍പട്രോളിങ് നടത്തി. ജൂണ്‍27ന് ജാപ്പനീസ് നാവിക സേനയുടെ കപ്പലുകള്‍ക്കൊപ്പമായിരുന്ന സംയുക്ത നാവികാഭ്യാസം. ജൂണില്‍ഫ്രഞ്ച് നാവികസേനക്കൊപ്പവും ജൂലൈയില്‍അമേരിക്കന്‍നാവികസേനയുടെ നിമിറ്റ്‌സ് കാരിയര്‍സ്‌ട്രൈക്ക് ഗ്രൂപ്പിനൊപ്പവുമായിരുന്നു ഇന്ത്യന്‍നേവിയുടെ സംയുക്ത അഭ്യാസങ്ങള്‍. പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ശക്തമായ ചുവടു വയ്പ്പാണിതെന്നും കരുതപ്പെടുന്നു.
















Comments