മുംബൈ: പതിനാലുവര്‍ഷത്തിന് മുമ്പ് നഷ്ടപ്പെട്ട പേഴ്‌സുമായി പോലീസെത്തിയതില്‍ അമ്പരന്ന് ഉടമസ്ഥന്‍. മുംബൈയിലാണ് സംഭവം നടന്നിരിക്കുന്നത്. ട്രെയിന്‍ യാത്രയ്‌ക്കിടെ 2006ല്‍ നഷ്ടപ്പെട്ട പേഴ്‌സാണ് റെയില്‍വേ പോലീസ് കണ്ടെത്തി ഉടമസ്ഥനെ തിരികെ ഏല്‍പ്പിച്ചത്. മുംബൈ സ്വദേശി ഹേമന്ദ് പഡാല്‍ക്കറിനെ തേടിയാണ് ഒട്ടും പ്രതീക്ഷിക്കാത്ത സമ്മാനവുമായി റെയില്‍വേ പോലീസ് എത്തിയത്.
ഛത്രപതി ശിവാജി മഹാരാജ് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ഹേമന്ദിന്റെ പണവും തിരിച്ചറിയല്‍കാര്‍ഡുകളുമടക്കമുള്ള പേഴ്‌സ് 2006ല്‍ നഷ്ടപ്പെട്ടത്. പരാതി നല്‍കിയെങ്കിലും പേഴ്‌സ് കിട്ടിയിരുന്നില്ല. വാഷി റെയില്‍വേ പോലീസാണ് 14 വര്‍ഷങ്ങള്‍ക്ക് ശേഷം പേഴ്‌സ് തിരികെ നല്‍കിയത്.
2006ല്‍ പരാതി ലഭിച്ച അന്നുതന്നെ പൊക്കറ്റടിക്കാരനെ പിടികൂടുകയും പേഴ്‌സ് തിരികെ ലഭിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ പരാതിക്കാരനെ വിലാസം വച്ച് കണ്ടെത്താന്‍ കഴിയാതിരുന്നതിനാല്‍ കൈമാറിയിരുന്നില്ല. വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം തൊണ്ടിമുതല്‍ ഉടമസ്ഥരെ ഏല്‍പ്പിക്കുന്ന നടപടിക്രമത്തിന്റെ ഭാഗമായിട്ടാണ് ഉടമസ്ഥനെ തേടിപ്പിടിക്കാനായതെന്നും വാഷി റെയില്‍വേ പോലീസ് അറിയിച്ചു.
















Comments