ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത ലോകസഭാംഗങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ കരസേന. സംയുക്ത പാര്‍ലമെന്ററി പാനലിന് മുന്നിലാണ് ലഡാക്കിലെ അവസ്ഥ സേനാ മേധാവികള്‍ വിവരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ലഡാക്കിലെ സാഹചര്യം ബോധ്യപ്പെടുത്തിയത്.
വര്‍ഷം മുഴുവന്‍ ലഡാക്കില്‍ സൈന്യത്തിന്റെ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കേണ്ട സാഹചര്യമാണ് സേന വിവരിച്ചത്. കടുത്ത തണുപ്പിനെ മറികടന്നാണ് സൈന്യം ലഡാക്കില്‍ സേവനം അനുഷ്ഠിക്കേണ്ടതെന്നും അതിനുവേണ്ട സജ്ജീകരണങ്ങള്‍ അടിയന്തിരമായി ഒരുക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. ബിപിന്‍ റാവത്തിനൊപ്പം എല്ലാ സേനാ മേധാവികളും പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി.
കരസേനയുടെ നിര്‍ണ്ണായകനീക്കത്തിനൊപ്പം ഇന്ത്യന്‍ വ്യോമസേനയേയും നിലനിര്‍ത്തിയിരിക്കുന്ന പശ്ചാത്തലവും പാനലിന് മുന്നില്‍ സേനാ മേധാവികള്‍ അവതരിപ്പിച്ചു. ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ സൈന്യം സ്വീകരിച്ചിരിക്കുന്ന നടപടികളും വ്യക്തമാക്കി. കൊടും ശൈത്യത്തില്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയിരുന്ന ലഡാക്-ഗാല്‍വാന്‍ മേഖലകളില്‍ സൈന്യത്തെ നിലനിര്‍ത്ത ണമെന്നതും റാവത് ചൂണ്ടിക്കാട്ടി. നാല്‍പ്പതിനായിരം സൈനികരെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേയ്‌ക്ക് ചൈന എത്തിച്ചിരിക്കുന്നത്. അത്രയും തന്നെ സൈനികരെ എത്തിച്ചാണ് ഇന്ത്യയും മറുപടി നല്‍കിയിരിക്കുന്നതെന്ന വിവരവും റാവത് വിശദമാക്കി.
അഞ്ചു ഘട്ടങ്ങളിലായി അതിര്‍ത്തി വിഷയത്തില്‍ നടത്തിയ കമാന്റര്‍ തല ചര്‍ച്ചയുടെ ധാരണകളും അവലോകന വിവരവും സേനാമേധാവികള്‍ പാര്‍ലമെന്റ്‌റി പാനലിനെ അറിയിച്ചു.
















Comments