ലഡാക്കിനാവശ്യം സര്‍വ്വസജ്ജമായ സൈനിക കേന്ദ്രം; സാഹചര്യം പാര്‍ലമെന്റ്‌റി പാനലിനെ ബോധ്യപ്പെടുത്തി സംയുക്തസേനാ മേധാവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ലഡാക്കിനാവശ്യം സര്‍വ്വസജ്ജമായ സൈനിക കേന്ദ്രം; സാഹചര്യം പാര്‍ലമെന്റ്‌റി പാനലിനെ ബോധ്യപ്പെടുത്തി സംയുക്തസേനാ മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 11:32 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ചൈനയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കേണ്ടതിന്റെ ആവശ്യകത ലോകസഭാംഗങ്ങളെ ബോധ്യപ്പെടുത്തി ഇന്ത്യന്‍ കരസേന. സംയുക്ത പാര്‍ലമെന്ററി പാനലിന് മുന്നിലാണ് ലഡാക്കിലെ അവസ്ഥ സേനാ മേധാവികള്‍ വിവരിച്ചത്. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്താണ് ലഡാക്കിലെ സാഹചര്യം ബോധ്യപ്പെടുത്തിയത്.

വര്‍ഷം മുഴുവന്‍ ലഡാക്കില്‍ സൈന്യത്തിന്റെ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടിയ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കേണ്ട സാഹചര്യമാണ് സേന വിവരിച്ചത്. കടുത്ത തണുപ്പിനെ മറികടന്നാണ് സൈന്യം ലഡാക്കില്‍ സേവനം അനുഷ്ഠിക്കേണ്ടതെന്നും അതിനുവേണ്ട സജ്ജീകരണങ്ങള്‍ അടിയന്തിരമായി ഒരുക്കണമെന്നും സൈന്യം ആവശ്യപ്പെട്ടു. ബിപിന്‍ റാവത്തിനൊപ്പം എല്ലാ സേനാ മേധാവികളും പാര്‍ലമെന്ററി പാനലിന് മുന്നില്‍ ഹാജരായി.

കരസേനയുടെ നിര്‍ണ്ണായകനീക്കത്തിനൊപ്പം ഇന്ത്യന്‍ വ്യോമസേനയേയും നിലനിര്‍ത്തിയിരിക്കുന്ന പശ്ചാത്തലവും പാനലിന് മുന്നില്‍ സേനാ മേധാവികള്‍ അവതരിപ്പിച്ചു. ലഡാക്കിലെ ചൈനയുടെ കടന്നുകയറ്റത്തിനെതിരെ സൈന്യം                      സ്വീകരിച്ചിരിക്കുന്ന നടപടികളും വ്യക്തമാക്കി. കൊടും ശൈത്യത്തില്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വാങ്ങിയിരുന്ന ലഡാക്-ഗാല്‍വാന്‍ മേഖലകളില്‍ സൈന്യത്തെ നിലനിര്‍ത്ത ണമെന്നതും റാവത് ചൂണ്ടിക്കാട്ടി. നാല്‍പ്പതിനായിരം സൈനികരെയാണ് ഇന്ത്യന്‍ അതിര്‍ത്തിയിലേയ്‌ക്ക് ചൈന എത്തിച്ചിരിക്കുന്നത്. അത്രയും തന്നെ സൈനികരെ എത്തിച്ചാണ് ഇന്ത്യയും മറുപടി നല്‍കിയിരിക്കുന്നതെന്ന വിവരവും റാവത് വിശദമാക്കി.

അഞ്ചു ഘട്ടങ്ങളിലായി അതിര്‍ത്തി വിഷയത്തില്‍ നടത്തിയ കമാന്റര്‍ തല ചര്‍ച്ചയുടെ ധാരണകളും അവലോകന വിവരവും സേനാമേധാവികള്‍ പാര്‍ലമെന്റ്‌റി പാനലിനെ അറിയിച്ചു.

Tags: Indian ArmyCHIEF OF DEFENCE STAFF
Share
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies