ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊറോണ വ്യാപനം നടന്നില്ലായിരുന്നെങ്കില്‍ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരുന്ന ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ക്കുറിച്ചാണ് പ്രതിരോധമന്ത്രിയുടെ വിലയിരുത്തല്‍. ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്റെ ഔദ്യോഗിക കാലാവധി മൂന്ന് വര്‍ഷമായതിന്റെ ചടങ്ങില്‍ സംസാരിക്കവേയാണ് പ്രതിരോധമന്ത്രി സാമ്പത്തികമേഖലയെ പരാമര്‍ശിച്ചത്.
അടുത്ത 8 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയെ മികച്ച സാമ്പത്തിക ശക്തിയാക്കുമായിരുന്ന കുതിപ്പിനാണ് കൊറോണ മാന്ദ്യം തടസ്സമായത്. എന്നാല്‍ കൊറോണയ്‌ക്കെതിരെ പോരാടിക്കൊണ്ട് തന്നെ ഇന്ത്യ സാമ്പത്തികമേഖലയില്‍ വീണ്ടും മുന്നേറുമെന്ന പ്രത്യാശയും രാജ്‌നാഥ് സിംഗ് പങ്കുവെച്ചു.
ഉപരാഷ്‌ട്രപതി വെങ്കയ്യനായിഡുവിന്റെ ഔദ്യോഗിക കാലാവധി മൂന്നുവര്‍ഷമായതിന്റെ പേരിലുള്ള പുസ്തകപ്രകാശനം പ്രതിരോധമന്ത്രി നിര്‍വ്വഹിച്ചു. പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പ് കേന്ദ്രവാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറും നിര്‍വ്വഹിച്ചു.
Comments