rajnath singh - Janam TV

rajnath singh

വ്യോമസേനയുടെ ധീരതയെ തുറന്നുകാട്ടുന്ന ചിത്രം, അക്ഷയ് കുമാറിന്റെ സ്കൈ ഫോഴ്സിനെ പ്രശംസിച്ച് രാജ്നാഥ് സിം​ഗ്;പ്രത്യേക സ്ക്രീനിം​ഗിൽ പ്രതിരോധമന്ത്രിയും

അക്ഷയ് കുമാർ നായകനാകുന്ന പുതിയ ചിത്രം സ്കൈ ഫോഴ്സിന് ആശംസകളറിയിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അണിയറപ്രവർത്തകർ നടത്തിയ പ്രത്യേക സ്ക്രീനിം​ഗിൽ രാജ്നാഥ് സിം​ഗ് പങ്കെടുത്തു. കേന്ദ്രമന്ത്രിക്ക് ...

മഹാകുംഭമേള; ത്രിവേണി സം​ഗമത്തിൽ സ്‌നാനം ചെയ്ത് രാജ്‌നാഥ് സിം​ഗ്

പ്രയാ​ഗ്‌രാജ്: മഹാകുംഭ‌മേളയിൽ പങ്കെടുത്ത് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിം​ഗ്. ത്രിവേണി സം​ഗമത്തിലെ പുണ്യജലത്തിൽ അദ്ദേഹം സ്നാനം ചെയ്തു. അക്ഷയ വത്, പതൽപുരി ക്ഷേത്രം, സരസ്വതി കുണ്ഡ്, ഹനുമാൻ ...

മുൻ സൈനികരുടെ ക്ഷേമം ഉറപ്പാക്കും, അവർക്ക് വേണ്ട ചികിത്സാ സൗകര്യങ്ങൾ വീട്ടുപടിക്കൽ ലഭ്യമാകും; POK ഇന്ത്യയുടെ കിരീടം: രാജ്നാഥ് സിം​ഗ്

ശ്രീന​ഗർ: ഉൾമേഖലകളിൽ താമസിക്കുന്ന വിമുക്തഭടന്മാർക്കും കുടുംബങ്ങൾക്കും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ അവരുടെ വീട്ടുപടിക്കൽ എത്തിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. കശ്മീരിലെ അഖ്‌നൂരിൽ സായുധസേനാ വെറ്ററൻസ് ദിന ...

പ്രതിരോധ രം​ഗത്ത് മാലദ്വീപിന് സഹായം നൽകി ഭാരതം; സഹകരണം മെച്ചപ്പെടുത്താൻ ധാരണ; മുഹമ്മദ് മുയിസു ചുമതലയേറ്റ ശേഷം ആദ്യമായി പ്രതിരോധമന്ത്രി ഇന്ത്യയിൽ

ന്യൂഡൽഹി: പ്രതിരോധ രം​ഗത്ത് മാലദ്വീപിന് ഇന്ത്യൻ സഹായം. മാലദ്വീപിൻ്റെ അഭ്യർത്ഥന പ്രകാരം പ്രതിരോധ സമാ​ഗ്രികൾ കൈമാറിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. 35 കോടി രൂപ വിലവരുന്ന യൂട്ടിലിറ്റി ...

ഇന്ത്യ-റഷ്യ സൗഹൃദത്തിലെ നാഴികക്കല്ല്; ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ; സാങ്കേതിക മികവിലെ പുത്തൻ അദ്ധ്യായമാണ് ഐഎൻഎസ് തുശീൽ: പ്രതിരോധമന്ത്രി

ന്യൂഡൽഹി: ഇന്ത്യ-റഷ്യ സൗഹൃദത്തിലെ പ്രധാന നാഴികക്കല്ലാണ് ഐഎൻഎസ് തുശീലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്.ആത്മനിർഭർ ഭാരതത്തിനായുള്ള റഷ്യയുടെ പിന്തുണ ആഴത്തിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

“നിർഭയ്, അഭേദ്യ ഔർ ബൽശീൽ”: ഐ.എൻ.എസ്. തുശീൽ കമ്മിഷനൊരുങ്ങി

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഏറ്റവും പുതിയ യുദ്ധക്കപ്പലായ ഐ.എൻ.എസ്. തുശീൽ ഡിസംബർ 9 തിങ്കളാഴ്ച റഷ്യയിലെ കലിനിൻഗ്രാഡിൽ കമ്മീഷൻ ചെയ്യുന്നു.മൾട്ടി-റോൾ സ്റ്റെൽത്ത് ഗൈഡഡ് മിസൈൽ ഫ്രിഗേറ്റായ ഐഎൻഎസ് ...

53-ന്റെ നിറവിൽ ഭാരതത്തിന്റെ കപ്പൽപ്പട; നാവികസേനയിലെ ധീരരെ അനുസ്മരിച്ച് പ്രധാനമന്ത്രി; ആശംസകൾ അറിയിച്ച് അമിത് ഷായും രാജ്നാഥ് സിം​ഗും

ഇന്ത്യൻ നാവികസേനയുടെ പങ്കിനെയും നേട്ടങ്ങളെയും ആദരിക്കുന്നതിനായാണ് എല്ലാവർഷവും രാജ്യം ഡിസംബർ നാലിന് നാവികസേനാ ദിനമായി ആചരിക്കുന്നത്. 53-ാമത് നാവികസേന ദിനത്തിൽ ആശംസകളറിയിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാനതകളില്ലാത്ത ...

പ്രതിരോധം സുശക്തം! 21,772 കോടി രൂപയുടെ സൈനിക നവീകരണ പദ്ധതികൾക്ക് കേന്ദ്ര അനുമതി

ന്യൂഡൽഹി: അഞ്ച് പ്രധാന സൈനിക നവീകരണ പദ്ധതികൾക്ക് പ്രാഥമിക അനുമതി നൽകി പ്രതിരോധ മന്ത്രാലയം. നാവികസേനയ്ക്കുള്ള അതിവേഗ ആക്രമണ ക്രാഫ്റ്റുകൾ, ഐഎഎഫിന്റെ സുഖോയ്-30MKI യുദ്ധവിമാനങ്ങൾക്കുള്ള ഇലക്ട്രോണിക് വാർഫെയർ ...

പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗുമായി കൂടിക്കാഴ്ച നടത്തി ശിവകാർത്തികേയൻ; അമരൻ ടീമിന് അഭിനന്ദനം

ന്യൂഡൽഹി: പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗിനെ സന്ദർശിച്ച് നടൻ ശിവകാർത്തികേയൻ. പുതിയ ചിത്രമായ അമരൻ തിയേറ്ററുകളിൽ വിജയകുതിപ്പ് തുടരുന്നതിനിടെയാണ് ശിവകാർത്തികേയൻ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ മുകുന്ദ് ...

‘ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത്ത്’ ; യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായി കൂടിക്കാഴ്ച നടത്തി പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. ലാവോസിൽ നടക്കുന്ന 11-ാമത് ആസിയാൻ പ്രതിരോധ മന്ത്രിമാരുടെ യോ​ഗത്തോടനുബന്ധിച്ചാണ് ഇരുവരും ...

ലോകം ധ്രുവീകരിക്കപ്പെടുന്നു; സംഘർഷങ്ങൾ പരിഹരിക്കാൻ ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണം: രാജ്നാഥ് സിം​ഗ്

സംഘർഷങ്ങൾ പരിഹരിക്കാൻ ലോകം ബുദ്ധമത സിദ്ധാന്തങ്ങൾ സ്വീകരിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആ​ഗോള സമാധാനമാണ് പ്രധാനമെന്നും സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമാധാനപരമയ ...

“സംഘർഷത്തേക്കാൾ സഹകരണത്തിൽ ശ്രദ്ധയാകാം..”; കൂടിക്കാഴ്ച നടത്തി ഇന്ത്യ-ചൈന പ്രതിരോധമന്ത്രിമാർ 

ലാവോസ്: ചൈനീസ് പ്രതിരോധമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി രാജ്യരക്ഷാമന്ത്രി രാജ്നാഥ് സിം​ഗ്. ലാവോസിലെ വിയന്റിയനിൽ വച്ചായിരുന്നു ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രതിരോധമന്ത്രിമാരുടെ 11-ാമത് ആസിയാൻ മീറ്റിം​ഗ്-പ്ലസ് ലാവോസിൽ എത്തിയതായിരുന്നു ...

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

റാഞ്ചി: ജെഎംഎം (ഝാർ​ഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ ...

ഇന്ത്യ ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറും; 2029 ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും ആത്മനിർഭർ ഭാരതിന്റെ ഭാഗമായുള്ള മേക്ക് ഇൻ ഇന്ത്യ ...

രാജ്യത്തിന്റെ വെളിച്ചം ; സൈനികരോടൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ദിസ്പൂർ: അസമിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. തേജ്പൂരിലെ അതിർത്തി മേഖലകളിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് പ്രതിരോധ മന്ത്രി ദീപാവലി ആഘോഷിച്ചത്. 4 കോർപ്പ് ...

പതിവ് തെറ്റിക്കില്ല; അരുണാചലിൽ സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി രാജ്നാഥ് സിം​ഗ്

‌ഇറ്റാന​ഗർ: സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അരുണാചൽ പ്രദേശിലെ തവം​ങ് അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്കൊപ്പമാണ് രാജ്നാഥ് സിം​ഗ് ഇത്തവണ ദീപാവലി ആഘോഷിക്കുന്നത്. ...

പ്രതിരോധ മേഖല കൂടുതൽ ശക്തമാക്കും; സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രധാനം: രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: പ്രതിരോധ മേഖലയെ കൂടുതൽ ശക്തമാക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. രാജ്യത്തെ നവീകരണത്തിൻ്റെയും നൂതന സാങ്കേതികവിദ്യയുടെയും കേന്ദ്രമാക്കി മാറ്റുന്നതിന് വേണ്ടി സർക്കാരിന്റെ പൂർണ പിന്തുണയുണ്ടെന്നും രാജ്നാഥ് ...

കടൽവെള്ളത്തിൽ‌ ആശയവിനിമയം നടത്താം, അന്തർവാഹിനികൾക്കായി നൂതന സംവിധാനം; ദീർഘദൂര പട്രോളിം​ഗിനായി VLF ട്രാൻസ്മിറ്റിം​ഗ് സ്റ്റേഷൻ

സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൻ നൂതന സൗകര്യവുമായി നാവികസേന. ദീർഘദൂര പട്രോളിം​ഗിനായി തെലങ്കാനയിലെ വികാരബാദിൽ വെരി ലോ ഫ്രീക്വൻസി- very low frequency (VLF) ട്രാൻസ്മിറ്റിം​ഗ് സ്റ്റേഷൻ പദ്ധതിക്ക് ...

ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിച്ചിട്ടില്ല; ഭാരതത്തിന്റെ സുരക്ഷയ്‌ക്ക് ഭീഷണിയാകും വിധത്തിൽ നീക്കമുണ്ടായാൽ വലിയ പ്രതിരോധമുണ്ടാകും: രാജ്നാഥ് സിംഗ്

കൊൽക്കത്ത: ഭാരതത്തിൻ്റെ സുരക്ഷയാണ് പരമപ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. തങ്ങളുടെ താത്പര്യങ്ങൾക്ക് അതീതമായി, ഭീഷണിയുണ്ടാക്കും വിധത്തിൽ എന്തെങ്കിലും നീക്കമുണ്ടായാൽ വലിയ പ്രതിരോധമുണ്ടാകുമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വെറുപ്പിന്റെ ...

ഡാർജിലിം​ഗിൽ ആയുധപൂജ; ജവാന്മാരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി രാജ്നാഥ് സിം​ഗ്; ശ്രീരാമന്റെ ​ഗുണങ്ങളാണ് സൈനികരിൽ പ്രതിഫലിക്കുന്നതെന്ന് പ്രതിരോധമന്ത്രി

ശ്രീന​ഗർ: ആർമി ജവാന്മാർക്കൊപ്പം വിജയദശമി ആഘോഷിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഡാർജിലിം​ഗിൽ ആയുധപൂജയിൽ പങ്കെടുത്ത അദ്ദേഹം സൈനികരുടെ നെറ്റിയിൽ തിലകക്കുറി ചാർത്തി. ജവാന്മാർക്കൊപ്പം ശസ്ത്രപൂജയിൽ പങ്കെടുക്കാൻ സാധിച്ചതിൽ ...

ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെ വീക്ഷിക്കുന്നു; ശുഭാപ്തി വിശ്വാസമുണ്ടെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: കിഴക്കൻ ലഡാക്കിൽ അതിർത്തി മേഖലകളിലെ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട് ചൈനയുമായി നടത്തി വരുന്ന നയതന്ത്ര-സൈനികതല ചർച്ചകളെ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നതെന്നും, ശുഭാപ്തി വിശ്വാസമുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്‌നാഥ് ...

പ്രതിരോധബന്ധം ശക്തമാക്കും, സഹകരണം വർദ്ധിപ്പിക്കും; തരം​ഗ് ശക്തി അഭ്യാസത്തെ പ്രശംസിച്ച് രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: രാജ്യങ്ങൾ തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് തരം​ഗ് ശക്തി അഭ്യാസം വളരെയധികം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിം​ഗ്. അയൽ രാജ്യങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിനുള്ള സുപ്രധാന ശ്രമമാണിതെന്നും ...

സ്നേഹത്തിന്റെ കട നടത്താനിറങ്ങി ഇപ്പോൾ നുണകളുടെ കടയായി മാറി; രാഹുലിന്റെ തെറ്റായ പരാമർശങ്ങൾക്കെതിരെ രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: യുഎസ് സന്ദർശനത്തിനിടെ സിഖ് വംശത്തെയും സംവരണത്തെയും കുറിച്ച് നടത്തിയ രാഹുലിന്റെ തെറ്റായ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്‌നാഥ് സിംഗ്. സ്നേഹത്തിന്റെ കട നടത്താനിറങ്ങിയ രാഹുൽ ഇപ്പോൾ ...

പാകിസ്താനുമായി ചർച്ചയ്‌ക്ക് തയ്യാർ, പക്ഷെ..: നിലപാട് വ്യക്തമാക്കി പ്രതിരോധ മന്ത്രി

ശ്രീനഗർ: പാകിസ്താനുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഒരു നിബന്ധന മുന്നോട്ടുവച്ചായിരുന്നു പ്രതിരോധ മന്ത്രിയുടെ പ്രഖ്യാപനം. ജമ്മു കശ്മീരിൽ ഭീകരത അവസാനിപ്പിക്കാൻ പാകിസ്താൻ തയ്യാറായാൽ ഇന്ത്യ ...

Page 1 of 11 1 2 11