അയോദ്ധ്യ: ശ്രീരാമ ക്ഷേത്ര നിര്‍മ്മാണം തുടങ്ങിയ പശ്ചാത്തലത്തിവല്‍ ലോകവ്യാപകമായ പിന്തുണ ആവശ്യപ്പെട്ട് ട്രസ്റ്റിന്റെ ആഹ്വാനം. ആഗസ്റ്റ് 5ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ശിലാന്യാസ പരിപാടി ലോക ശ്രദ്ധ നേടിയിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയ സാഹചര്യത്തില്‍ മൂന്നു വര്‍ഷത്തിനകം ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാണ് തീരുമാനം.
https://twitter.com/ShriRamTeerth/status/1293472885474906116/photo/2
ക്ഷേത്രവും അതുമായി ബന്ധപ്പെട്ട മറ്റു സംവിധാനങ്ങളും പ്രദേശത്തിന്റെ സൗന്ദര്യവല്‍ ക്കരണവും ഉള്‍പ്പടെയാണ് നിര്‍മ്മാണത്തിന്റെ ഭാഗമായി നടക്കുന്നത്. ലോകം മുഴുവനുള്ള ശ്രീരാമഭക്തര്‍ സംഭാവനകള്‍ നല്‍കിത്തുടങ്ങണമെന്ന ആഹ്വാനമാണ് ശ്രീരാമ തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ഔദ്യോഗികമായി സംഭാവന സ്വീകരിക്കാനുള്ള അക്കൗണ്ട് ആരംഭിച്ചവിവരവും ട്രസ്റ്റ് ട്വീറ്ററിലൂടെ അറിയിച്ചു. ബാര്‍കോഡ് അടക്കമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് വിവരങ്ങളുടെ പോസ്റ്റും സമൂഹമാദ്ധ്യമത്തിലൂടെ നല്‍കിയിട്ടുണ്ട്.
Comments