അയോദ്ധ്യയിൽ ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിയ്‌ക്കുക ഏറ്റവും മികച്ച ശ്രീരാമ വിഗ്രഹം; രാംലല്ലയുടെ ശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങളും ക്ഷേത്ര സമുച്ചയത്തിൽ സ്ഥാപിക്കുമെന്നറിയിച്ച് രാമക്ഷേത്ര ട്രസ്റ്റ്
ലക്നൗ: അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നതിനായി കൊത്തിയെടുത്ത മൂന്ന് ശ്രീരാമ വിഗ്രഹങ്ങളിൽ ഏറ്റവും അനുയോജ്യമായതായിരിക്കും ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠിക്കുക. അവശേഷിക്കുന്ന രണ്ട് വിഗ്രഹങ്ങൾ ഉപേക്ഷിക്കുകയോ ക്ഷേത്രത്തിന് പുറത്തേക്ക് അയയ്ക്കുകയോ ചെയ്യില്ല. ...