ന്യൂഡൽഹി : ചൈനീസ് കമ്പനികളുടെ ഉടമസ്ഥതയിലുള്ള ചാർട്ടർ ടാങ്കറുകൾ ഒഴിവാക്കാൻ തീരുമാനിച്ച് സർക്കാർ എണ്ണ കമ്പനികൾ .
ലഡാക്കിലെ അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം . 20 ഇന്ത്യൻ സൈനികരുടെ മരണത്തിനിടയാക്കിയ ചൈനയുമായുള്ള വ്യാപാര ബന്ധങ്ങൾ തടയുന്നതിനായി കഴിഞ്ഞ മാസം പുറപ്പെടുവിച്ച ചട്ടങ്ങൾ പാലിച്ചാണ് നടപടി. ഇന്ത്യയ്‌ക്ക് അനുകൂലമല്ലാതെ പ്രവർത്തിക്കുന്നവയെ ആഗോള ടെൻഡറുകളിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്കുണ്ട്. ഇതു പ്രകാരം ടെൻഡറുകൾക്കായി, കമ്പനികൾ മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള ചൈനീസ് ഷിപ്പിംഗ് സ്ഥാപനങ്ങളിൽ നിന്ന് ബിഡ്ഡുകൾ ക്ഷണിക്കില്ല.
ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ചൈനീസ് കപ്പലുകൾ ഉപയോഗിക്കരുതെന്ന് എണ്ണക്കച്ചവടക്കാരോടും വിതരണക്കാരോടും ആവശ്യപ്പെടാനും എണ്ണക്കമ്പനികൾ പദ്ധതിയിടുന്നതായാണ് ബ്ലൂംബെർഗ് റിപ്പോർട്ട്.
ഇന്ത്യയിൽ ഉത്പാദനം, പ്രക്ഷേപണം, വിതരണ പദ്ധതികൾ എന്നിവയ്‌ക്ക് ആവശ്യമായ ചൈനീസ് ഉപകരണങ്ങൾ ഇറക്കുമതി ചെയ്യുന്നത് വൈദ്യുതി മന്ത്രാലയം നേരത്തെ നിരോധിച്ചിരുന്നു. മാത്രമല്ല ഗുണനിലവാരമുള്ളവ മാത്രമേ ഇനി ഇറക്കു മതി ചെയ്യൂ എന്നും സർക്കാർ അറിയിച്ചിരുന്നു.
















Comments