വാഹന പ്രേമികൾക്ക് എന്നും ഹരമാണ് മഹീന്ദ്ര താർ . പുതുപുത്തൻ രൂപത്തിലും ഭാവത്തിലുമാണ് മഹീന്ദ്ര താർ ഇറങ്ങുന്നത്.
പുതിയ രൂപത്തിൽ ഇറങ്ങുന്ന താറിൽ ഒരുപാടു മാറ്റങ്ങൾ പ്രതീക്ഷിക്കാം . പഴയ മോഡലിൽ ഉണ്ടായിരുന്ന റൗണ്ട് ഹെഡ്‍ലാമ്പുകൾ അതേപോലെ തന്നെ നിലനിർത്തികൊണ്ട് പുതിയ ഗ്രില്ലോട് കൂടിയാണ് വാഹനത്തിന്റെ മുൻവശം ഒരുക്കിയിരിക്കുന്നത് . എല്ലാ എസ് യു വി കളിലും ഉള്ളത് പോലെ പുതിയ മോഡൽ താറിന്റെയും പിൻവാതിലിൽ ആണ് സ്റ്റെപ്പിനി ഘടിപ്പിച്ചിരിക്കുന്നത് .
നീക്കം ചെയ്യാവുന്ന മുകൾ ഭാഗവുമായിട്ടായിരിക്കും പുതിയ താർ അവതരിക്കുന്നത് . വലിയ ലാമ്പുകൾ ആയിരിക്കും വാഹനത്തിന്റെ പിൻഭാഗത്തുണ്ടാവുക . താറിന്റെ ക്ലാസിക് ചിഹ്നത്തോട് കൂടിയായിരിക്കും ചില ലാമ്പുകൾ ഘടിപ്പിച്ചിരിക്കുന്നത് . മൊത്തത്തിൽ പഴയ മോഡലിനേക്കാൾ വളരെയധികം ആകർഷകമായിരിക്കും പുതിയ മോഡൽ .
വാഹനത്തിന്റെ ഇന്റീരിയറിൽ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . വാതിലുകൾ പ്ലാസ്റ്റിക് ക്ലാഡിങ്ങോട് കൂടിയും , സെന്റർ കൺസോളിൽ ഘടിപ്പിച്ചിട്ടുള്ള പവർ ബട്ടണുകളും ഉണ്ട് . വലിയ സ്ക്രീൻ ഇന്ഫോടെയ്ന്മെന്റ് ഘടിപ്പിക്കാനുള്ള സ്ഥലം ഡാഷ് ബോർഡിൽ കൊടുത്തിട്ടുണ്ട് .
ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോൾ , സ്പീഡോ യൂണിറ്റുകൾ , മധ്യത്തിൽ ഡിജിറ്റൽ ഡിസ്പ്ലേ എന്നിവയും പുതിയ താറിൽ പ്രതീക്ഷിക്കാം . പഴയ സീറ്റുകളെക്കാൾ കുറച്ചുകൂടി സുഖപ്രദമായവയാണ് പുതിയ താറിൽ ഉള്ളത് .
പഴയതിനെ സംബന്ധിച്ചു തീർത്തും പുതിയ ഒന്നായിരിക്കും പുതിയ താർ . രണ്ടു തരം എൻജിൻ മോഡലുകളായിരിക്കും വരാൻ സാധ്യത . ഒന്ന് ബിഎസ് 6 2.2 ലിറ്റർ ഡീസലും രണ്ടാമത്തേത് 2.0 ലിറ്റർ പെട്രോളും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി ആരാധകർക്ക് കാത്തിരിക്കേണ്ടി വരും . വിലയും മറ്റു വിശദാംശങ്ങളും അധികം വൈകാതെ കമ്പനി പുറത്തു വിടും
Comments