സ്വാതന്ത്ര്യ ദിനത്തിൽ മറക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

സ്വാതന്ത്ര്യ ദിനത്തിൽ മറക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2020, 08:14 pm IST
FacebookTwitterWhatsAppTelegram

സംഭവബഹുലമായ പോരാട്ട വീര്യങ്ങളുടെ വിജയകഥ നാളെ വീണ്ടും ഓർമ്മിക്കപ്പെടും. നമുക്ക് വേണ്ടി, നമ്മുടെ ഭാരതമണ്ണിന് വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരയോദ്ധാക്കളുടെ കഥകൾ കേട്ട് വരും തലമുറയും ആവേശം കൊള്ളണം. സ്വാതന്ത്ര്യ സമരപോരാട്ടകഥകൾ പറയുമ്പോൾ ഇനി പറയുന്ന സ്ഥലങ്ങളും മറക്കാതെ ഓർക്കാം.

ബരാക്പൂർ

ശിപായി ലഹളയെ കുറിച്ച് അറിയാത്തവരായി ആരും തന്നെയില്ല. ബ്രിട്ടീഷുകാരുടെ നിയമങ്ങൾക്കെതിരെ മംഗൾ പാണ്ഡെ എന്ന ശിപായി പ്രതികരിച്ചതും ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപുറപ്പെട്ടതും ബരാക്പൂരിൽ വെച്ചാണ്. അക്കാലത്ത് ബ്രിട്ടീഷ് നിയമങ്ങളിലെ മാറ്റങ്ങളിൽ ഒന്നായ മാ 1953 എൻഫീൽഡ് റൈഫിൾസിൽ പേപ്പർ കാർട്ട്റിഡ്ജ് ഉപയോഗിക്കണമെന്ന നിർദ്ദേശത്തിനെതിരെയാണ് ശിപായി പ്രതികരിച്ചത്. 1857 ഏപ്രിൽ 8ന് മംഗൾ പാണ്ഡെയെ തൂക്കിലേറ്റി. ബരാക്പൂർ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കന്റോൺമെന്റ് കൂടിയാണ്.

ഝാൻസി

ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഇതിഹാസ നായിക റാണി ലക്ഷ്മി ഭായിയുടെ പേരിനോട് ചേർന്ന് നിൽക്കുന്ന പ്രദേശമാണ് ഝാൻസി. ശിപായി ലഹളയുടെ അലയൊലികൾ എത്തിച്ചേരുകയും വലിയൊരു യുദ്ധത്തിന് തുടക്കം കുറിക്കുകയും ചെയ്ത പ്രദേശമാണിത്.

ബോംബെ

സ്വാതന്ത്ര്യ സമരകാലത്തെ പ്രധാന തീരുമാനങ്ങൾ പലതും എടുത്തത് ബോംബെയിൽ വെച്ചായിരുന്നു. അലൻ ഒക്ടോവിയൻ ഹ്യൂം ആണ് ബോംബെയിൽ വെച്ച് കോൺഗ്രസ് സ്ഥാപിച്ചത്. ബോംബെയിലാണ് കോൺഗ്രസിന്റെ ആദ്യ സെക്ഷൻ 1885 ഡിസംബർ 28 മുതൽ 31 വരെ നടന്നത്.

കൽക്കട്ട

കൊൽക്കത്തയിലാണ് സുരേന്ദ്രനാഥ്‌ ബാനർജെ ആദ്യത്തെ ദേശീയ സംഘടനായ ഇന്ത്യൻ നാഷണൽ അസോസിയേഷൻ സ്ഥാപിച്ചത്. ഇവിടെ വളർന്നുവന്ന ദേശീയതയിൽ ഭയന്ന ബ്രിട്ടീഷുകാർ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റി.

ചമ്പാരൻ

ഭക്ഷ്യവിളകൾക്ക് പകരം നീലം കൃഷി ചെയ്യാൻ ബ്രിട്ടീഷുകാർ ഉത്തരവിട്ടു. അതേ തുടർന്ന് നിരവധി കർഷക കുടുംബങ്ങൾ പട്ടിണിയിലാവുകയും പലരും മരിക്കുകയും ചെയ്തു. ഈ അവസരത്തിൽ മഹാത്മാഗാന്ധി ഇവിടം സന്ദർശിക്കുകയും പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു. പ്രക്ഷോഭഫലമായി ചമ്പാരൻ കാർഷിക നിയമം പാസാക്കി.

ചൗരിചൗരാ

ഉത്തർപ്രദേശിലെ ഖോരക്പൂരിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമാധാനപരമായി പ്രകടനം നടത്തിയ ആളുകളെ പോലീസ് ആക്രമിക്കുകയും നിരവധിപേരെ കൊല്ലുകയും ചെയ്തു. തുടർന്ന് രോഷാകുലരായ ജനക്കൂട്ടം പോലീസ് സ്റ്റേഷൻ തീയിട്ടു. 22 പോലീസുകാർ കൊല്ലപ്പെടുകയും ചെയ്തു.

കകോരി

1925 ആഗസ്റ്റ് 9ന് നടന്ന കകോരി ഗൂഢാലോചനയ്‌ക്ക് പ്രസിദ്ധമായ ഈ സ്ഥലം ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ പോരാളികൾക്ക് അവരുടെ പ്രവർത്തനങ്ങൾ നടത്താനും ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന് ജനങ്ങളുടെ പിന്തുണ ലഭിക്കാനും പണം ആവശ്യമായി വന്നിരുന്നു. ഈ അവസരത്തിൽ 8000 രൂപയടങ്ങിയ ബ്രിട്ടീസ് ട്രഷറിയുടെ പണബാഗ് മോഷ്ടിക്കുകയും ചെയ്തു. ബ്രിട്ടീഷ് സ്വത്ത് കൊള്ളയടിക്കപ്പെട്ട ആദ്യത്തെ സംഭവം ആയതിനാൽ അന്വേഷണത്തിന് ഉത്തരവിടുകയും 40 ഓളം വിപ്ലവകാരികളെ പിടികൂടുകയും ചെയ്തു.

ദണ്ഡി

ഗുജറാത്തിലെ നവസാരി ജില്ലയിലെ ദണ്ഡി എന്ന ഗ്രാമം ഉപ്പ് സത്യാഗ്രഹത്തിന് പേരുകേട്ട സ്ഥലമാണ്.

ജാലിയൻ വാലാബാഗ്

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വിഷമകരമായ സംഭവം നടന്നത് ഇവിടെയാണ്. സമാധാനപരമായി നടന്നിരുന്ന പൊതുയോഗത്തിലേക്ക് ജനറൽ ഡെയറിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് സൈന്യം എത്തുകയും ജനക്കൂട്ടത്തിന് നേരെ വെടിയുതിർക്കുകയും ചെയ്തു. 1919 ഏപ്രിൽ 13ന് നടന്ന ഈ സംഭവത്തിൽ നിരവധിയാളുകൾ മരണപ്പെട്ടു.

Tags: IndianIndian_places
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies