തിരുവനന്തപുരം : കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും കൊറോണ ഫലം നെഗറ്റീവ്. ഇരുവരുടെയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്.
ഇവര്‍ക്കൊപ്പം നിരീക്ഷണത്തില്‍ പോയ മറ്റു മന്ത്രിമാരുടെ പരിശോധന ഫലങ്ങള്‍ അടുത്ത ദിവസങ്ങളിലായി വരുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കുമൊപ്പം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്, , മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, എസി മൊയ്തീന്, ഇപി ജയരാജന്, കെടി ജലീല്‍, വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. ഇതില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍, എസി മൊയ്തീന്, ഇപി ജയരാജന് എന്നിവരുടെ ആന്റിജന്‍ പരിശോധന ഫലങ്ങള്‍ നേരത്തെ നെഗറ്റീവ് ആയിരുന്നു.
Comments