ചെങ്ങന്നൂർ : കൊറോണ രോഗലക്ഷണങ്ങൾ മറച്ചുവച്ച് വീടുകളിലും പള്ളിയിലും പ്രാർത്ഥന ചടങ്ങുകൾ നടത്തിയ വൈദികനെതിരെ കേസെടുത്തു. ചെങ്ങന്നൂർ കല്ലിശ്ശേരി സെന്റ് മേരീസ് പള്ളി വൈദികനെതിരെ ആണ് കേസ് എടുത്തിരിക്കുന്നത്.
കൊറോണ സ്ഥിരീകരിച്ച വൈദികനിൽ നിന്നും 13 പേർക്കാണ് രോഗം പിടിപെട്ടത്. കൊറോണ വ്യാപനത്തെ തുടർന്ന് തിരുവൻവണ്ടൂർ പഞ്ചായത്തിലെ കല്ലിശ്ശേരി ഉൾപ്പെടുന്ന നാല് വാർഡുകൾ കണ്ടൈൻമെന്റ് സോണാക്കിയിട്ടുണ്ട്. ഇന്ന് മാത്രം നൂറിലധികം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി.
Comments