ന്യൂഡല്‍ഹി: 74-ാംമത് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു. രാവിലെ 7.30നാണ് പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയത്. തുടര്‍ന്ന് നടന്ന ദേശീയ ഗാനാലാപനത്തിന് ശേഷം ഔദ്യോഗിക പരിപാടികള്‍ ആരംഭിച്ചു. കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗും സംയുക്തസേനാ മേധാവിയ്‌ക്കൊപ്പം മൂന്ന് സൈനിക മേധാവികളും സന്നിഹിതരായിരുന്നു.
ലാഹോര്‍ ഗേറ്റിലൂടെ ചെങ്കോട്ടയിലൂടെ കടന്ന പ്രധാനമന്ത്രിയ്‌ക്കൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അനുഗമിച്ചത്. ലാഹോര്‍ ഗേറ്റില്‍ മൂന്ന് സൈനിക വിഭാഗങ്ങളും ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. 7മണിക്ക് മഹാത്മാ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചന നടത്തിയശേഷമാണ് നരേന്ദ്രമോദി ചെങ്കോട്ടയിലെത്തിയത്. സൈനിക വാദ്യവിഭാഗത്തിന്റെ മന്ദചലന വേഗതയിലുള്ള ഗീതത്തിനു മൊപ്പമാണ് പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചത്.
ലാഹോര്‍ ഗേറ്റിലൂടെ ചെങ്കോട്ടയുടെ നടുമുറ്റത്തേയ്‌ക്ക് പ്രവേശിച്ചാണ് 41അടി ഉയരമുള്ള കോട്ടയുടെ വാതിലിലൂടെ കടന്നാണ് നടുമുറ്റത്തേയ്‌ക്ക് പ്രവേശിച്ചത്. ദേശീയ പതാക ഉയര്‍ത്തിയത് 21 പീരങ്കികളുടെ ആചാരവെടിമുഴക്കത്തോടെയായിരുന്നു. സേനാ തലവന്മാര്‍ക്കെല്ലാം അഭിവാദനം ചെയ്താണ് 74-ാംമത് സ്വാതന്ത്ര്യ ദിനപരിപാടിയില്‍ പ്രധാനമന്ത്രി പ്രസംഗവേദിയിലേയ്‌ക്ക് എത്തിയത്. പ്രത്യേകം ക്ഷണിക്കപ്പെട്ട 270 പേരാണ് ചടങ്ങിനായി എത്തിയത്. ഇവര്‍ക്കൊപ്പം തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളും ആരോഗ്യപ്രവര്‍ത്തകരും സേനാവിഭാഗങ്ങളും മാത്രമാണ് ചടങ്ങിനുണ്ടായിരുന്നത്.
















Comments