ഡീസൽ കാറുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Vehicle

ഡീസൽ കാറുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 12:16 pm IST
FacebookTwitterWhatsAppTelegram

പൊതുവെ ഡീസൽ കാറുകളോട് ആരും താല്പര്യം  പ്രകടിപ്പിക്കാറില്ല. കാരണങ്ങൾ ഒരുപാട് കേൾക്കാം. മൈലേജുണ്ടെങ്കിലും ഡീസൽ കാറുകൾക്ക് വില കൂടുതലാണ്, പരിസ്ഥിതിക്ക് ദോഷകരമാണ് എന്നു തുടങ്ങീ നിരവധി വാദങ്ങൾ ഡീസൽ കാറുകളെ പറ്റി കേൾക്കാറുണ്ട്. ചിലർ പറയും പതിവായി ഉപയോഗിക്കാൻ ആണെങ്കിൽ ഡീസൽ കാറുകൾ വാങ്ങിയാൽ മതിയെന്ന്. ഈ വാദങ്ങൾ ഒക്കെ ശരിയാണോ ? ഡീസൽ കാറുകളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഡീസൽ കാറുകൾക്ക് ചടുലമായ ഡ്രൈവിംഗ് കാഴ്ചവെക്കാൻ സാധിക്കില്ല എന്നതാണ് ആദ്യത്തെ വാദം. ഉയർന്ന ആർപിഎമ്മിൽ പെട്രോൾ എഞ്ചിനുകളാണ് നല്ല രീതിയിൽ പ്രവർത്തിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ലോ എൻഡ് ടോർഖുമായാണ് ഡ്രൈവിംഗ് ആസ്വാദനം ബന്ധപ്പെട്ടിരിക്കുന്നത്.

ടോർഖ് ഉൽപ്പാദനത്തിൽ ഡീസൽ കാറുകൾ ആണ് പെട്രോൾ കാറുകളെക്കാൾ മുന്നിട്ട് നിൽക്കുന്നത്. മികവുറ്റ രീതിയിൽ ടാർബ്ബോ ലാഗ് നിയന്ത്രിക്കാൻ ഡീസൽ എഞ്ചിന് സാധിക്കും. അതിനാൽ തന്നെ ഡ്രൈവിങ്ങിൽ ചടുലമായ ആക്സിലറേഷൻ അനുഭവപ്പെടും. ഇടത്തരം ആർപിഎമ്മിൽ നല്ല പെർഫോമൻസ് കാഴ്ചവെക്കാനും ഡീസൽ കാറുകൾക്ക് സാധിക്കും.

ദിവസവും ഉപയോഗിക്കണം എന്നതാണ് ഡീസൽ കാറുകളെ പറ്റിയുള്ള അടുത്ത അഭിപ്രായം. എന്നാൽ ഉപയോഗിക്കാതെ ദിവസങ്ങളോളം കിടന്നാലും ഡീസൽ കാറുകൾക്ക് ഒന്നും സംഭവിക്കില്ല. മുൻകാല ഡീസൽ കാറുകളുടെ സാങ്കേതിക വിദ്യകളിൽ നിന്നും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നതിനാലാണ്.

മൈലേജിന്റെ കാര്യത്തിൽ ഡീസൽ കാറുകൾ തന്നെയാണ് മുന്നിലെന്ന വാദം ശരിയാണ്. ARAI ടെസ്റ്റിൽ മിക്ക ഡീസൽ വാഹനങ്ങളുടെയും ഇന്ധനക്ഷമത 20കിലോമീറ്റർ ആണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

എന്നാൽ മലിനീകരണ നിർദ്ദേശങ്ങൾ വിപണിയിൽ പിടിമുറുക്കുന്നതോടെ പെട്രോൾ-ഹൈബ്രിഡ് വാഹനങ്ങൾ കൂടുതലായി നിർമ്മിക്കുവാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ. നേരത്തെ പറഞ്ഞതുപോലെ താരതമ്യേന പെട്രോൾ കാറുകളെക്കാൾ മൈലേജ് ഡീസൽ കാറുകൾക്കാണ് എന്ന് പറയുമ്പോഴും പെട്രോൾ-ഹൈബ്രിഡ് കാറുകളാണ് മൈലേജിൽ രാജാക്കന്മാർ എന്ന കാര്യം മറന്നുകൂടാ.

ഡീസൽ കാറുകളെ കുറിച്ചുള്ള മറ്റൊരു തെറ്റിദ്ധാരണ ഹൈവേകളിൽ മാത്രമാണ് മികവ് കാണിക്കാൻ ആകുക എന്നതാണ്. എന്നാൽ ഹൈവേയിലെന്ന പോലെ തിരക്ക് നിറഞ്ഞ റോഡുകളിലും ഡീസൽ കാറുകൾക്ക് മികവ് പുലർത്താനാകും. കൂടാതെ തിരക്ക് നിറഞ്ഞ റോഡുകളിൽ ഗിയർ തുടരെ മാറേണ്ട ആവശ്യവും ഡീസൽ കാറുകൾക്ക് ഇല്ല.

Tags: dieselcars
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies