വെല്ലിംഗ്ടണ്‍: കൊറോണ വ്യാപനം രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ന്യൂസിലന്റെ ഭരണകൂടം. പ്രധാനമന്ത്രി ജെസീന്ദ ആര്‍ഡേണാണ് പൊതു തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്‌ക്ക് നീട്ടിവയ്‌ക്കുന്നതായി അറിയിച്ചത്.
സെപ്തംബര്‍ 19നാണ് ന്യൂസിലന്റിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ മാറിയ സാഹചര്യം കണക്കിലെടുത്ത് ഒക്ടോബര്‍ 17ലേയ്‌ക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്. 100 ദിവസത്തിലേറെയായി ഒരു കൊറോണ കേസ്സുപോലും ഇല്ലാതിരുന്ന ന്യൂസിലന്റില്‍ പൊടുന്നനെയാണ് വീണ്ടും രോഗം പടര്‍ന്നത്. രാജ്യം അതീവജാഗ്രതയിലായിരിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് ജനങ്ങളുടെ ആരോഗ്യസുരക്ഷയെ ബാധിക്കുമെന്ന് ജെസീന്ദ ചൂണ്ടിക്കാട്ടി.
പ്രധാന നഗരമായ ഓക് ലന്റ് അടക്കം ലെവല്‍-2 ജാഗ്രതാ സംവിധാനമാണ് നടപ്പാക്കിയിരിക്കുന്നത്. പ്രധാന നഗരങ്ങളില്‍ അടുത്ത 12ദിവസംകൂടി ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് 12 പുതിയ കേസ്സുകളാണ് കണ്ടെത്തിയിരിക്കുന്നത്.
















Comments