ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിലെ ഒന്നാം സെമിഫൈനല്‍ മത്സരം ഇന്ന് നടക്കും. ഫ്രഞ്ച് ലീഗിലെ പാരീസ് സെയിന്റെ ജർമ്മനും ജര്‍മ്മന്‍ ലീഗിലെ ആര്‍.ബി. ലീപ്‌സിഗുമാണ് ഏറ്റുമുട്ടുന്നത്. ഇരുടീമുകളും ഒരു പ്രധാന ടൂര്‍ണ്ണമെന്റിലെ സെമിഫൈനലില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. 2004ന് ശേഷം ഒരു ഫ്രഞ്ച് ടീം ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കളിക്കുക എന്നതിലും പി.എസ്.ജി ശ്രദ്ധനേടുന്നു.
നെയ്മറും എംബാപ്പെയുമാണ് പി.എസ്.ജിയുടെ ശക്തരായ താരങ്ങള്‍. അത്‌ലാന്റയെ 2-1ന് തോല്‍പ്പിച്ചാണ് പി.എസ്.ജി സെമിയിലെത്തിയത്. കളിയുടെ അവസാന അരമണിക്കൂറില്‍ മാത്രം കളിക്കാനിറങ്ങിയ കിലിയന്‍ എംബാപ്പെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സെമിഫൈനലില്‍ തുടക്കം മുതലേ എംബാപ്പെയെ കളത്തിലിറക്കുമെന്നാണ് ടീം അറിയിച്ചി രിക്കുന്നത്. ഗോള്‍കീപ്പറായി കീലര്‍ നവാസില്ലെന്നത് ക്ഷീണമാണ്. ഒപ്പം മധ്യനിരയില്‍ മാർഡകോ വെറേറ്റിയും കളിക്കാനില്ല. എന്നാല്‍ ക്ലബ്ബിനോട് വിടപറയാന്‍ നില്‍ക്കുന്ന ബ്രസീലിയന്‍ കരുത്ത് തിയാഗോ സില്‍വ നെയ്മറോടൊപ്പം സാംബാതാളത്തിന് ചുവടുവെയ്‌ക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
സ്വന്തം ലീഗിലെ ബൊറൂസ്സിയ ഡോർട്ട്മുണ്ടിനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് പി.എസ്.ജി മുന്നേറിയത്. 1995ന് ശേഷം ആദ്യമായാണ് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ വരുന്നത്. 2016ല്‍ ക്വാര്‍ട്ടറിലെത്തിയ പി.എസ്.ജിയെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ക്വാര്‍ട്ടറില്‍ പുറത്താക്കിയത്.
കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ 2-1ന് അട്ടിമറിച്ചാണ് ലീപ്‌സിഗ് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിലെ സെമിയിലെത്തിയത്.ഡാനി ഓല്‍മോയും ടെയ്‌ലര്‍ ആദംസുമാണ് ഗോള്‍നേടിയ താരങ്ങള്‍. മികച്ച താരമായ ഇബ്രാഹിം കൊനേറ്റിസിന് ഇടുപ്പെല്ലിനേറ്റ പരിക്ക് ലീപ്‌സിഗിന് ക്ഷീണമാണ്. യൂസഫ് പോള്‍സണും തിമോ വെര്‍നറു മാണ് പ്രധാന സ്‌ട്രൈക്കര്‍മാര്‍. ഒപ്പം ക്രിസ്റ്റഫര്‍ നുന്‍കുവും കളംനിറയുമെന്നാണ് പ്രതീക്ഷ.
















Comments