ചാമ്പ്യന്‍സ് ലീഗ് : ആദ്യ സെമിഫൈനല്‍ ഇന്ന് ; പി.എസ്.ജിയും ലീപ്‌സിഗും നേര്‍ക്കുനേര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ് : ആദ്യ സെമിഫൈനല്‍ ഇന്ന് ; പി.എസ്.ജിയും ലീപ്‌സിഗും നേര്‍ക്കുനേര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2020, 03:13 pm IST
FacebookTwitterWhatsAppTelegram

ലിസ്ബണ്‍: ചാമ്പ്യന്‍സ് ലീഗിലെ ഒന്നാം സെമിഫൈനല്‍ മത്സരം ഇന്ന് നടക്കും. ഫ്രഞ്ച് ലീഗിലെ പാരീസ് സെയിന്റെ ജർമ്മനും ജര്‍മ്മന്‍ ലീഗിലെ ആര്‍.ബി. ലീപ്‌സിഗുമാണ് ഏറ്റുമുട്ടുന്നത്. ഇരുടീമുകളും ഒരു പ്രധാന ടൂര്‍ണ്ണമെന്റിലെ സെമിഫൈനലില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. 2004ന് ശേഷം ഒരു ഫ്രഞ്ച് ടീം ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ കളിക്കുക എന്നതിലും പി.എസ്.ജി ശ്രദ്ധനേടുന്നു.

നെയ്മറും എംബാപ്പെയുമാണ് പി.എസ്.ജിയുടെ ശക്തരായ താരങ്ങള്‍. അത്‌ലാന്റയെ 2-1ന് തോല്‍പ്പിച്ചാണ് പി.എസ്.ജി സെമിയിലെത്തിയത്. കളിയുടെ അവസാന അരമണിക്കൂറില്‍ മാത്രം കളിക്കാനിറങ്ങിയ കിലിയന്‍ എംബാപ്പെ ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. സെമിഫൈനലില്‍ തുടക്കം മുതലേ എംബാപ്പെയെ കളത്തിലിറക്കുമെന്നാണ് ടീം അറിയിച്ചി രിക്കുന്നത്. ഗോള്‍കീപ്പറായി കീലര്‍ നവാസില്ലെന്നത് ക്ഷീണമാണ്. ഒപ്പം മധ്യനിരയില്‍ മാർഡകോ വെറേറ്റിയും കളിക്കാനില്ല. എന്നാല്‍ ക്ലബ്ബിനോട് വിടപറയാന്‍ നില്‍ക്കുന്ന ബ്രസീലിയന്‍ കരുത്ത് തിയാഗോ സില്‍വ നെയ്മറോടൊപ്പം സാംബാതാളത്തിന് ചുവടുവെയ്‌ക്കുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.

സ്വന്തം ലീഗിലെ ബൊറൂസ്സിയ ഡോർട്ട്മുണ്ടിനെ പ്രീക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചാണ് പി.എസ്.ജി മുന്നേറിയത്. 1995ന് ശേഷം ആദ്യമായാണ് പി.എസ്.ജി ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ വരുന്നത്. 2016ല്‍ ക്വാര്‍ട്ടറിലെത്തിയ പി.എസ്.ജിയെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് ക്വാര്‍ട്ടറില്‍ പുറത്താക്കിയത്.

കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെ 2-1ന് അട്ടിമറിച്ചാണ് ലീപ്‌സിഗ് ചരിത്രത്തിലാദ്യമായി ചാമ്പ്യന്‍സ് ലീഗിലെ സെമിയിലെത്തിയത്.ഡാനി ഓല്‍മോയും ടെയ്‌ലര്‍ ആദംസുമാണ് ഗോള്‍നേടിയ താരങ്ങള്‍. മികച്ച താരമായ ഇബ്രാഹിം കൊനേറ്റിസിന് ഇടുപ്പെല്ലിനേറ്റ പരിക്ക് ലീപ്‌സിഗിന് ക്ഷീണമാണ്. യൂസഫ് പോള്‍സണും തിമോ വെര്‍നറു മാണ് പ്രധാന സ്‌ട്രൈക്കര്‍മാര്‍. ഒപ്പം ക്രിസ്റ്റഫര്‍ നുന്‍കുവും കളംനിറയുമെന്നാണ് പ്രതീക്ഷ.

Tags: champions leaugue
ShareTweetSendShare

More News from this section

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies