കൊറോണ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ ഈ വർഷം സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതിനേക്കാൾ ഉചിതം ഓൺലൈൻ ക്ലാസ്സാണെന്നു സർവ്വെ റിപ്പോർട്ട് . പ്രാദേശിക പത്രമായ ദ പെനിൻസുല സമൂഹമാദ്ധ്യമങ്ങളിൽ ആരംഭിച്ച ഓൺലൈൻ സർവ്വേയിലാണ് രക്ഷിതാക്കളുടെ ഇത്തരത്തിലുള്ള പ്രതികരണം ലഭിച്ചത്.
കുട്ടികളെ സ്കൂളിൽ വിടുക എന്നത് ഇന്നത്തെ സാഹചര്യത്തിൽ യുക്തിപരമായ ഒരു തീരുമാനമാകില്ലെന്നാണ് മാതാപിതാക്കൾ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോൾ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുൻഗണന നൽകുന്നത്. അതുകൊണ്ട് തന്നെ കുട്ടികൾക്ക് ഓൺലൈൻ പഠനം തുടരാം എന്നാണ് അവരുടെ പ്രതികരണം.
കുട്ടികളുടെ പ്രായം നോക്കുമ്പോൾ പ്രത്യേകിച്ചും ചെറിയ ക്ലാസ്സുകളിലെ കുട്ടികളെ, സാമൂഹിക അകാലത്തെക്കുറിച്ചും മറ്റു മുൻകരുതലുകളെക്കുറിച്ചും പറഞ്ഞു ബോധ്യപ്പെടുത്തുക അത്ര എളുപ്പമല്ല. മുതിർന്നവർ പോലും സർക്കാരിന്റെ നിർദ്ദേശങ്ങളിൽ അശ്രദ്ധ കാണിക്കുന്നു. അപ്പോൾ കുട്ടികൾക്ക് രോഗത്തിന്റെ ഗൗരവം തിരിച്ചറിയാൻ കഴിയണമെന്നില്ല. അതുകൊണ്ടാണ് മാതാപിതാക്കൾ ഇപ്പോഴത്തെ സാഹചര്യം വെച്ച് ഓൺലൈൻ ക്ലാസ് മതിയെന്ന അഭിപ്രായം ഉന്നയിക്കുന്നത്.
32,000 ത്തിലധികം രക്ഷിതാക്കളാണ് ഈ സർവേയിൽ പങ്കെടുത്തത്. രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ഏറെ ആശങ്കകളുണ്ടാകും. അതുകൊണ്ട് സ്കൂൾ തുറക്കൽ മാറ്റിവെയ്‌ക്കണമെന്നു മിക്ക സ്കൂളുകളിലെ മാനേജ്മെന്റിനോടും രക്ഷിതാക്കൾ അഭ്യർത്ഥിച്ചിട്ടുണ്ട്.
ഓൺലൈൻ ക്ലാസുകൾ മിക്ക കുട്ടികളിലും സ്വാഭാവികമായ ഒരു മടുപ്പ് ഉണ്ടാക്കുന്നുണ്ട്. മാത്രവുമല്ല സ്കൂൾ അന്തരീക്ഷത്തിൽ ലഭിക്കുന്ന ഊഷ്മളതയും സന്തോഷവും പലപ്പോഴും വീട്ടിലെ ഒരു റൂമിൽ ഒറ്റയ്‌ക്കിരുന്നു പഠിക്കുമ്പോൾ കിട്ടണമെന്നില്ല. പക്ഷെ കുട്ടികളുടെ ആരോഗ്യപരമായ സുരക്ഷയെ മുൻനിർത്തുമ്പോൾ സ്കൂളിൽ വിട്ട് പഠിപ്പിക്കുന്നതിൽ മാതാപിതാക്കൾക്ക് യോജിപ്പില്ല.
















Comments