മുംബൈ ; ശ്രീ രാമദേവനെയും , സീതാ ദേവിയേയും പരിഹസിച്ച നടൻ മുനവർ ഫാറൂഖിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. ഹിന്ദുക്കളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടുന്ന പെൻ ഓഫ് ധർമ്മ എന്ന സംഘടനയുടെ സ്ഥാപകൻ ശിവം റാവത്താണ് കിഷൻ ഗഡ് സ്റ്റേഷനിൽ പരാതി നൽകിയത്.പതിനാലു വർഷം വനവാസം അനുഷ്ഠിച്ചതിനെ പരിഹസിക്കുകയും, ഇരുവരുടെയും ദാമ്പത്യ ജീവിതത്തെ കുറിച്ച് അശ്ലീമായി സംസാരിക്കുകയുമായിരുന്നു ഫാറൂഖി .
ഗോധ്ര സംഭവത്തിൽ നിഷ്കരുണം കൊല്ലപ്പെട്ട കർസേവകരേയും ഫാറൂഖി പരിഹസിച്ചിരുന്നു. ‘ മരണാനന്തരം അവർ എരിഞ്ഞു തീരും ‘ എന്നായിരുന്നു ചിരിയോടെ ഗോധ്ര കൂട്ടക്കൊലയെ പറ്റി ഫാറൂഖി പറഞ്ഞത്.ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തിയതിനും ഹിന്ദുക്കളുടെ മതവിശ്വാസത്തെ പരിഹസിച്ചതിനും ഫാറൂഖിക്കെതിരെ നിരവധി പരാതികൾ മുൻപും ഉണ്ടായിരുന്നു.
ഫാറൂഖി നടത്തിയ പരാമർശങ്ങൾ താനടക്കം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന് റാവത്ത് പരാതിയിൽ പറയുന്നു.
ഹിന്ദു ദൈവങ്ങളെക്കുറിച്ചും വിശ്വാസവ്യവസ്ഥയെക്കുറിച്ചും അപമാനകരമായ പരാമർശങ്ങൾ നടത്താൻ ഫറൂഖി ബോളിവുഡ് ഗാനങ്ങൾ എങ്ങനെ ഉപയോഗിച്ചുവെന്നും പരാതിയിൽ റാവത്ത് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം അഭിപ്രായങ്ങൾക്കെതിരെ നിഷ്‌ക്രിയത്വം പാലിക്കുന്നത് ഹിന്ദു വിശ്വാസത്തെ ആവർത്തിച്ച് അപമാനിക്കുന്നതിലേക്ക് നയിച്ചതായും റാവത്ത് പറയുന്നു
Comments